150 കിലോമീറ്റര്‍ വേഗം! അധികം ഇന്ത്യക്കാര്‍ക്ക് സാധിക്കുന്നതല്ല; സെയ്‌നിയ്ക്ക് ക്ലൂസ്‌നറുടെ അഭിനന്ദനം

ക്ലൂസ്നര്‍ക്ക് ഡല്‍ഹിക്കാരനായ സെയ്നിയുടെ കഴിവിനെ കുറിച്ച് നേരത്തെ തന്നെ അറിയാം

Navdeep Saini, നവ്ദീപ് സെയ്നി, Lance Klussner,ലാന്‍സ് ക്ലൂസ്നർ, Saini Bowling Speed, Ind vs Sa, ie malayalam,

സമീപകാലത്ത് ഇന്ത്യയ്ക്കായി പന്തെറിയാനെത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ജസ്പ്രീത് ബുംറയാണ്. എന്നാല്‍ ബുംറയോളം തന്നെ പേടിക്കേണ്ട മറ്റൊരു പേസര്‍ കൂടി ഇന്ത്യയ്ക്കുണ്ട്. കളിച്ചത് വിരളിലെണ്ണാവുന്ന അത്ര മത്സരങ്ങള്‍ മാത്രമാണെങ്കിലും ഇതിനുള്ളില്‍ തന്നെ ഭാവിയില്‍ താന്‍ ഇന്ത്യയുടെ കുന്തമുനയായിരിക്കുമെന്ന് തെളിയിച്ച താരമാണ് നവ്ദീപ് സെയ്‌നി.

ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ലാന്‍സ് ക്ലൂസ്‌നര്‍ രംഗത്തെത്തിയിരിക്കുകയാണ്.

സെയ്നി അംഗീകരിക്കപ്പെടുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും ഒരുപാട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നതു കാണാന്‍ സാധിക്കില്ലെന്നും ക്ലൂസ്നര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിങ് കോച്ചാണ് ക്ലൂസ്നര്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ക്ലൂസ്നര്‍ക്ക് ഡല്‍ഹിക്കാരനായ സെയ്നിയുടെ കഴിവിനെ കുറിച്ച് നേരത്തെ തന്നെ അറിയാം.

വളരെ മനോഹരമായ ആക്ഷനാണ് സെയ്നിയുടേതെന്നു പറഞ്ഞ ക്ലൂസ്നര്‍, അദ്ദേഹം മികച്ച രീതിയില്‍ ഫിറ്റ്നസ് നിലനിര്‍ത്തുന്നുണ്ടെന്നും പറഞ്ഞു. അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനുള്ള ആഗ്രഹം അറിയാനാകുമെന്നും ക്ലൂസ്നര്‍ പറഞ്ഞു.

ഫ്ളോറിഡയില്‍ വിന്‍ഡീസിനെതിരെ നടന്ന തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റ് നേടിയ സെയ്നിക്ക് അഭിനന്ദന പ്രവാഹവുമായി മുതിര്‍ന്ന താരങ്ങള്‍ എത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നേടിയത് ഈ വലംകൈയന്‍ പേസറായിരുന്നു.

ആദ്യ ട്വന്റി20 മത്സരത്തില്‍ രണ്ട് വിക്കറ്റോ അതിലധികമോ നേടുന്ന രണ്ടാമത്തെ ബൗളറാണ് സെയ്‌നി. നേരത്തേ ഇടംകൈയന്‍ സ്പിന്നറായ പ്രഗ്യാന്‍ ഓജ 2009-ല്‍ ബംഗ്ലാദേശിനെതിരെ രണ്ട് വിക്കറ്റ് നേടിയിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Not many indians can bowl in 150 kph speed says lance klussner298589

Next Story
താന്‍ ജനിക്കും മുമ്പേ കുടുംബത്തിലുണ്ടായ ദുരന്തം വാര്‍ത്തയാക്കി; ഇംഗ്ലീഷ് പത്രത്തിനെതിരെ സ്റ്റോക്‌സ്ben stokes, ബെന്‍ സ്റ്റോക്സ്,the sun,ദ സണ്‍, ben stokes parents,സ്റ്റോക്സ് മാതാപിതാക്കള്‍, ben stokes wife, ben stokes age, ben stokes family, ben stokes controversy, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express