ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അഡ്‍ലെയ്ഡിൽ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ ബാറ്റിങ് നിരയിൽ ചേതേശ്വർ പൂജരയുടെ പ്രകടനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്കും ഇത്തവണ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.

എന്നാൽ പരമ്പരയ്ക്ക് മുമ്പ് കോഹ്‍ലിയാകും പരമ്പരയിൽ തിളങ്ങാൻ പോകുന്നത് എന്ന വാദം ശക്തമായിരുന്നു. എന്നാൽ കോഹ്‍ലിയല്ല ഓസ്ട്രേലിയൻ പര്യടനത്തിൽ നിർണ്ണായകമാകാൻ പോകുന്നത് ഇന്ത്യൻ ഓപ്പണർമാരാകും എന്നാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ പറയുന്നത്.

“ഓസ്ട്രേലിയൻ പര്യടനത്തിൽ നിർണ്ണായമാകുക ഇന്ത്യൻ ഓപ്പണർമാരുടെ പ്രകടനമാണ്. അവർ തകരുന്നടുത്ത് വിരാട് കോഹ്‍ലി രക്ഷപ്രവർത്തനം നടത്തണം. ഓപ്പണർമാർക്ക് താളം കണ്ടെത്താനായാൽ ടീം സ്കോർ ഉയർത്താൻ കോഹ്‍ലിക്ക് സാധിക്കും,” ഗവാസ്കർ പറഞ്ഞു.

അതേസമയം അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 7 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 191 റൺസെടുത്തിട്ടുണ്ട്. ഇന്ത്യൻ ബോളർമാർ ഒരേപോലെ തിളങ്ങുന്ന കാഴ്ചയായിരുന്നു അഡ്‌ലെയ്ഡിൽ. ബാറ്റിങ്ങിൽ തകർന്നെങ്കിലും ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ