scorecardresearch

കോഹ്‍ലിയല്ല ഓസ്ട്രേലിയയിൽ നിർണ്ണായകമാകാൻ പോകുന്നത് ഓപ്പണർമാർ: സുനിൽ ഗവാസ്കർ

കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്കും ഇത്തവണ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല

കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്കും ഇത്തവണ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല

author-image
Sports Desk
New Update
virat kohli, Sunil Gavasker, സുനിൽ ഗവാസ്കർ, വിരാട് കോഹ്‍ലി,india vs australia,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

വിരാട് കോഹ്‍ലി-സുനിൽ ഗവാസ്കർ

ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അഡ്‍ലെയ്ഡിൽ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ ബാറ്റിങ് നിരയിൽ ചേതേശ്വർ പൂജരയുടെ പ്രകടനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്കും ഇത്തവണ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.

Advertisment

എന്നാൽ പരമ്പരയ്ക്ക് മുമ്പ് കോഹ്‍ലിയാകും പരമ്പരയിൽ തിളങ്ങാൻ പോകുന്നത് എന്ന വാദം ശക്തമായിരുന്നു. എന്നാൽ കോഹ്‍ലിയല്ല ഓസ്ട്രേലിയൻ പര്യടനത്തിൽ നിർണ്ണായകമാകാൻ പോകുന്നത് ഇന്ത്യൻ ഓപ്പണർമാരാകും എന്നാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ പറയുന്നത്.

"ഓസ്ട്രേലിയൻ പര്യടനത്തിൽ നിർണ്ണായമാകുക ഇന്ത്യൻ ഓപ്പണർമാരുടെ പ്രകടനമാണ്. അവർ തകരുന്നടുത്ത് വിരാട് കോഹ്‍ലി രക്ഷപ്രവർത്തനം നടത്തണം. ഓപ്പണർമാർക്ക് താളം കണ്ടെത്താനായാൽ ടീം സ്കോർ ഉയർത്താൻ കോഹ്‍ലിക്ക് സാധിക്കും," ഗവാസ്കർ പറഞ്ഞു.

അതേസമയം അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 7 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 191 റൺസെടുത്തിട്ടുണ്ട്. ഇന്ത്യൻ ബോളർമാർ ഒരേപോലെ തിളങ്ങുന്ന കാഴ്ചയായിരുന്നു അഡ്‌ലെയ്ഡിൽ. ബാറ്റിങ്ങിൽ തകർന്നെങ്കിലും ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

Advertisment
India Vs Australia Gavaskar Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: