ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും സമനില കുരുക്ക്. കൊൽക്കത്തയ്ക്കെതിരെ നോർത്ത് ഈസ്റ്റിന്രെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. സമനില വഴങ്ങിയെങ്കിലും പോയിന്ര് പട്ടികയിൽ നോർത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്തേക്കുയർന്നു.

സീസണിൽ നോർത്ത് ഈസ്റ്റ് വഴങ്ങുന്ന തുടർച്ചയായ മൂന്നാമത്തെ സമനിലയാണിത്. സമനിലയോടെ കൊൽക്കത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും കൊൽക്കത്തയ്ക്ക് പ്ലേ ഓഫിൽ കടക്കാം.

കളിയുടെ 69 ശതമാനവും പന്ത് കൈവശം വെക്കാൻ സാധിച്ചെങ്കിലും ഗോളവസരം സൃഷ്ടിക്കുന്നതിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെട്ടു. കോർണറുകളിലും ഷോട്ടുകളിലും മുന്നിട്ട് നിന്നത് കൊൽക്കത്തയാണ്, എന്നാൽ ഗോൾ നേടുന്നതിൽ നിന്ന് കൊൽക്കയും മാറി നിന്നു.

പതിനൊന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു പരാജയവും അഞ്ച് സമനിലയുമുള്ള നോർത്ത് ഈസ്റ്റിന്റെ അക്കൗണ്ടിൽ 20 പോയിന്റുകളാണുള്ളത്. 23 പോയിന്റുള്ള ബെംഗളൂരു മാത്രമാണ് പട്ടികയിൽ നോർത്ത് ഈസ്റ്റിന് മുന്നിൽ.

പതിനൊന്ന് മത്സരങ്ങൾ തന്നെ കളിച്ച കൊൽക്കത്ത സീസണിൽ നാല് ജയവും മൂന്ന് പരാജയവും അറിഞ്ഞപ്പോൾ, നാല് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. 16 പോയിന്റുള്ള കൊൽക്കത്ത പട്ടികയിൽ ആറാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook