പാരിസ്: ട്രാക്കിലെ ചീറ്റപുലി ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തകർത്ത് അമേരിക്കയുടെ യുവതാരം നോഹ് ലൈൽസ്. പാരീസ് ഡയമണ്ട് ലീഗില്‍ 200 മീറ്ററില്‍ ബോള്‍ട്ട് സ്ഥാപിച്ച റെക്കോർഡാണ് 22കാരന് പഴങ്കഥയാക്കിയത്. 19.65 സെക്കൻഡിൽ താരം ഫിനിഷിങ് ലൈൺ പിന്നിട്ടു.
.@LylesNoah breaks @usainbolt's meet record in Paris, winning the 200m in 19.65 seconds. Men to run sub-19.8 four times in one year, all time:
Usain Bolt (2009)
Noah Lyles (2018)
Noah Lyles (2019) pic.twitter.com/DqqcLtoVn9— Nick Zaccardi (@nzaccardi) August 24, 2019
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു നോഹിന്റെ കുതിപ്പ്. രണ്ടാമതെത്തിയ റമിൽ ഗുലിയേവ് 20.01 സെക്കൻഡിലും മൂന്നാം സ്ഥാനത്ത് എത്തിയ കനേഡിയൻ താരം ആരോൺ ബ്രൗൺ 20.13 സെക്കൻഡിലുമാണ് ഓട്ടം പൂർത്തിയാക്കിയത്.
Noah Lyles (@LylesNoah) broke Usain Bolt's 200m meeting record on a stellar night of athletics at the @Diamond_League in Paris.
Read more //t.co/Z5k9tQcqiQ
— Olympic Channel (@olympicchannel) August 24, 2019
ഈ വർഷം ജൂലൈയിൽ യു.എസ് ചാമ്പ്യൻഷിപ്പിലും താരം 200 മീറ്ററിൽ സ്വർണം അണിഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കഠിന പരിശ്രമത്തലായിരുന്നെന്നും അതാണ് തനിക്ക് ആത്മിവിശ്വാസം നൽകിയതെന്നും നോഹ് പ്രതികരിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook