ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം റിഷഭ് പന്തിനും വിശ്രമം അനുവദിച്ചു.
ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തില്‍ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ചേതേശ്വര്‍ പൂജാരയാണ് ഉപനായകന്‍. രണ്ടാം ടെസ്റ്റില്‍ കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ അറിയിച്ചു.
രണ്ട് ടെസ്റ്റുകളുള്ള പരമ്പര നവംബര്‍ 25-ാം തീയതിയാണ് ആരംഭിക്കുന്നത്. ആദ്യ മത്സരം കാണ്‍പൂരില്‍ വച്ചാണ് നടക്കുന്നത്. രണ്ടാമത്തെ മത്സരത്തിന് ഡിസംബര്‍ മൂന്നാം തീയതി മുംബൈയിലും തുടക്കമാകും.
ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആര്. അശ്വിൻ, അക്സർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.