ഇനി രണ്ട് ലോകകപ്പുകൾകൂടി ഉണ്ട്; ഉടൻ വിരമിക്കില്ലെന്ന് ക്രിസ് ഗെയ്ൽ

എനിക്ക് ഇനി അഞ്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ സാധിക്കും

Chris Gayle, Brian Lara, Gayle Record,virat kohli, വിരാട് കോഹ്‌ലി, indian team, cricket, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: സമകാലിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വിൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ. പ്രായം 41ൽ എത്തിയെങ്കിലും അത് വെറും കണക്ക് മാത്രമാണെന്ന് ഇതിനോടകം പല അവസരങ്ങളിലും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. വിരമിക്കൽ ചോദ്യങ്ങളോട് പലപ്പോഴും മുഖം തിരിച്ചിട്ടുള്ള ഗെയ്ൽ ഇനിയും താൻ ക്രീസിൽ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരിക്കൽകൂടി. 45 വയസ് വരെ ക്രിക്കറ്റ് കളിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

“നിലവില്‍ വിരമിക്കാന്‍ പദ്ധതിയില്ല. എനിക്ക് ഇനി അഞ്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ സാധിക്കും. വരുന്ന രണ്ട് ലോകകപ്പുകളിലും കളിക്കണമെന്നാണ് എന്റെ ആഗ്രഹം,” അള്‍ട്ടിമേറ്റ് ക്രിക്കറ്റ് ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിലും അടുത്ത വർഷം ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലും കളിക്കാനാണ് താരം പദ്ധതിയിടുന്നത്.

Also Read: നടരാജൻ ടെസ്റ്റ് ടീമിലേക്ക്; അവസാന രണ്ട് ടെസ്റ്റിലും രോഹിത് ശർമ വൈസ് ക്യാപ്റ്റൻ

ഇക്കുറി യുഎഇയിൽ നടന്ന ഐപിഎല്ലിന്‍റെ 13ാം പതിപ്പിൽ വെറും ഏഴ്​ മത്സരങ്ങളിൽ നിന്നും 288 റൺസ്​ ഗെയ്​ൽ വാരിക്കൂട്ടിയിരുന്നു. 41.14 ശരാശരിയിലായിരുന്നു ബാറ്റിങ്​. ആദ്യ മത്സരങ്ങളിൽ ഗെയ്​ലിന്​ അവസരം നൽകാതിരുന്നതിൽ കിങ്​സ്​ ഇലവൻ പഞ്ചാബ്​ വലിയ വിലയും നൽകേണ്ടി വന്നിരുന്നു.

Also Read: ഒന്നും മറന്നിട്ടില്ല ശ്രീ; ബാറ്റ്‌സ്‌മാനടുത്തേക്ക് ഓടിയെത്തും, വിക്കറ്റിനായി അലറിവിളിക്കും

1999ൽ ഇന്ത്യയ്ക്കെതിരെയായിരുന്നു ക്രിസ് ഗെയ്‌ലിന്റെ രാജ്യാന്തര അരങ്ങേറ്റം. 301 ഏകദിന മത്സരങ്ങൾ വിൻഡീസിനായി കളിച്ച താരം 10480 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 7214 റൺസും താരത്തിന്റെ അക്കൗണ്ടിലുണ്ട്. കുട്ടിക്രിക്കറ്റിൽ സംഹാരതാണ്ഡവമാടാറുള്ള 58 മത്സരങ്ങളിൽ നിന്ന് 1627 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ 132 മത്സരങ്ങളിൽ നിന്ന് 4772 റൺസാണ് താരത്തിന്റെ സമ്പാദ്യം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: No retirement plan as of now two world cups to go says chris gayle

Next Story
നടരാജൻ ടെസ്റ്റ് ടീമിലേക്ക്; അവസാന രണ്ട് ടെസ്റ്റിലും രോഹിത് ശർമ വൈസ് ക്യാപ്റ്റൻthangarasu natarajan, t natarajan, natarajan, natarajan india, natarajan tests, natarajan test debut, india test squad, india squ
The moderation of comments is automated and not cleared manually by malayalam.indianexpress.com