ജഴ്‌സിയിൽ നിന്ന് ലോഗോ മാറ്റാൻ മൊയീൻ അലി ആവശ്യപ്പെട്ടിട്ടില്ല: സിഎസ്‌കെ

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മൊയീൻ അലി മദ്യക്കമ്പനിയുടെ ലോഗോ മാറ്റാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതെന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത

മദ്യക്കമ്പനിയുടെ ലോഗോ ജഴ്‌സിയിൽ നിന്ന് മാറ്റണമെന്ന് മൊയീൻ അലി ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നെെ സൂപ്പർ കിങ്സ്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി ചെന്നെെ സൂപ്പർ കിങ്സിന്റെ ഐപിഎൽ 14-ാം സീസൺ ജഴ്‌സിയിൽ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ, മൊയീൻ അലി ഇത്തരത്തിലുള്ള ആവശ്യപ്പെടലുകളൊന്നും നടത്തിയിട്ടില്ലെന്ന് ചെന്നെെ സൂപ്പർ കിങ്സ് മാനേജ്‌മെന്റ് വിശദീകരിച്ചു. ജഴ്‌സിയിൽ നിന്ന് ലോഗോ മാറ്റാൻ ചെന്നെെ സൂപ്പർ കിങ്സ് സമ്മതിച്ചതായും വാർത്തയിലുണ്ട്.

“ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ജഴ്‌സിയിൽ നിന്ന് ലോഗോ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ടീം മാനേജ്‌മെന്റോ താരങ്ങളോ ഇതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടത്തിയിട്ടില്ല,” സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. ചെന്നെെ കേന്ദ്രീകരിച്ചുള്ള ഒരു ഡിസ്റ്റലറിയുടെ ലോഗാേയാണ് സിഎസ്‌കെയുടെ ജഴ്‌സിയിലുള്ളത്. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മൊയീൻ അലി മദ്യക്കമ്പനിയുടെ ലോഗോ മാറ്റാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതെന്നാണ് വാർത്തയിൽ പറയുന്നത്.

Read Also: സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ രാജി സമർപ്പിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

അതേസമയം, എം.എസ്.ധോണിക്കൊപ്പം കളിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് മൊയീൻ അലി. ധോണിക്ക് കീഴിൽ കളിക്കുമ്പോൾ കരിയറിൽ എത്രത്തോളം മാറ്റം സംഭവിക്കുമെന്ന് സഹതാരങ്ങൾ തന്നോട് പറഞ്ഞതായും വലിയ സന്തോഷത്തിലും ആശ്ചര്യത്തിലുമാണ് താനെന്നും മൊയീൻ അലി പറഞ്ഞു. ഏഴ് കോടി രൂപയ്‌ക്കാണ് സിഎസ്‌കെ ഇത്തവണ മൊയീൻ അലിയെ സ്വന്തം തട്ടകത്തിലെത്തിച്ചത്. നേരത്തെ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം താരമായിരുന്നു മൊയീൻ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: No request made by moeen ali to remove any logo csk

Next Story
83-ാം മിനുറ്റില്‍ രക്ഷകനായി ഗ്രീന്‍വുഡ്; ഹാട്രിക്ക് വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്Football, ഫുട്ബോള്‍, football news, ഫുട്ബോള്‍ വാര്‍ത്തകള്‍,english pemier league, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, english premier league news, manchester united, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, manchester united vs brighton, manchester united video, indian express mlayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com