അയാളുടെ പന്തുകള്‍ നേരിടാന്‍ ഒരാളും ആഗ്രഹിക്കില്ല; ഇന്ത്യന്‍ ബോളറെക്കുറിച്ച് ഗംഭീര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലുടനീളമുള്ള താരത്തിന്റെ പ്രകടനത്തേയും ഗംഭീര്‍ പുകഴ്ത്തി

IPL 2021

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ മികവ് പുലര്‍ത്തിയിരുന്നു. അഞ്ച് വിക്കറ്റ് കൊയ്ത ജസ്പ്രിത് ബുംറയുടെ നേതൃത്വത്തില്‍ ആതിഥേയരെ 210 റണ്‍സിന് പുറത്താക്കാനുമായി. ടെസ്റ്റ് കരിയറില്‍ ഏഴാം അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ബുറയുടേയത്. ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതവും ഷാര്‍ദൂല്‍ താക്കൂര്‍ ഒരു വിക്കറ്റു നേടി.

ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത് ബുംറയാണെങ്കിലും ഷമിയുടെ ഒരു ഓവറായിരുന്നു കളിയില്‍ വഴിത്തിരിവായത്. ടെമ്പ ബാവുമയേയും കെയില്‍ വെറെയ്നയും ഒരു ഓവറില്‍ മടക്കി അയക്കാന്‍ ഷമിക്ക് കഴിഞ്ഞു. 159 – 4 എന്ന ശക്തമായ നിലയില്‍ തുടരുമ്പോഴായിരുന്നു ആതിഥേയര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. ഷമിയുടെ മികവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍താരം ഗൗതം ഗംഭീര്‍.

“ഈ പരമ്പരയിലുടനീളം ബാറ്റര്‍മാര്‍ ഭയപ്പെടുന്ന ഒരു ബോളറാണ് മുഹമ്മദ് ഷമി. താരം എറിയുന്ന ഓരോ പന്തുകളും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഏത് മുന്‍നിര ബാറ്ററോടും ചോദിച്ചു നോക്കാം. ആരും അദ്ദേഹത്തെ നേരിടാന്‍ ആഗ്രഹിക്കുന്നില്ല. സ്റ്റമ്പിനോട് ചേര്‍ന്നുള്ള ഷമിയുടെ പന്തുകള്‍ അതിജീവിക്കാന്‍ എളുപ്പമല്ല,” സ്റ്റാര്‍ സ്പോര്‍ട്സിലെ പ്രത്യേക പരിപാടിയില്‍ ഗംഭീര്‍ പറഞ്ഞു.

Also Read: സ്പാനിഷ് സൂപ്പര്‍ കപ്പ്: രക്ഷകനായി വാൽവെർഡെ; ബാഴ്സയെ തകര്‍ത്ത് റയല്‍ ഫൈനലില്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: No one would want to face him gambhir on indian pacer

The moderation of comments is automated and not cleared manually by malayalam.indianexpress.com