Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

ഇത് അനീതിയോ ? രണ്ട് വർഷമായി ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതെ കുൽദീപ്, വിമർശനം

കുൽദീപിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ നിരാശയുണ്ടെന്ന് മുൻ താരം ഗൗതം ഗംഭീർ പറഞ്ഞു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിനായി കുൽദീപ് യാദവ് കളിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇത്തവണയും കുൽദീപിന് അവസരം നഷ്‌ടമായി. മുൻ ഇന്ത്യൻ താരങ്ങൾക്ക് അടക്കം കുൽദീപിന് തുടർച്ചയായി അവസരം നഷ്‌ടപ്പെടുന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്.

2018-19 ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബൗളറാണ് കുൽദീപ്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി കുൽദീപിന് ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിൽ കുൽദീപ് സ്ഥാനം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ, അപ്രതീക്ഷിതമെന്നോണം ടീമിൽ ഇടം പിടിച്ചത് 31 കാരനായ ഷഹബാദ് നദീം ആണ്. സ്റ്റാൻഡ്ബൈ പ്ലെയേഴ്‌സിന്റെ ലിസ്റ്റിൽ നിന്നാണ് നദീം പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചത്. ഒറിജിനൽ സ്‌ക്വാഡിൽ ഉണ്ടായിരുന്ന കുൽദീപിന് ഇതോടെ അവസരം നഷ്ടമായി.

ക്രിക്കറ്റ് ആരാധകർ അടക്കം കുൽദീപിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കുൽദീപിനോട് അനീതിയാണ് കാണിക്കുന്നതെന്നാണ് ആരോപണം. ഇന്ത്യയുടെ മുൻതാരം മുഹമ്മദ് കൈഫ്‌ കുൽദീപിന് അവസരം നൽകാത്തത് ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. രണ്ട് വർഷം മുൻപ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്‌പിന്നറായിരുന്നു കുൽദീപ്. ഇപ്പോൾ ടീമിൽ ഇടം കണ്ടെത്താൻ അദ്ദേഹം കഷ്ടപ്പെടുകയാണെന്ന് കൈഫ്‌ പറഞ്ഞു.

Read Also: താരനിബിഢമായൊരു വിവാഹം; വീഡിയോ പങ്കുവച്ച് മോഹൻലാൽ

കുൽദീപിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ നിരാശയുണ്ടെന്ന് മുൻ താരം ഗൗതം ഗംഭീർ പറഞ്ഞു. വിഖ്യാത കമന്റേറ്റർ ഹർഷ ഭോഗ്‌ലെ, മുൻതാരം ആകാശ് ചോപ്ര എന്നിവരും കുൽദീപിനെ തഴഞ്ഞത് ശരിയായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തി. കുൽദീപിന് അവസരം നൽകാത്തത് ഇന്ത്യയുടെ വിവേകശൂന്യമായ തീരുമാനമാണെന്ന് മുൻ ഇംഗ്ലണ്ട് നായകണ മെെക്കിൾ വോൺ കുറ്റപ്പെടുത്തി.

2019 ൽ സിഡ്‌നിയിലാണ് കുൽദീപ് അവസാനമായി ഇന്ത്യയ്‌ക്കുവേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. അതിനുശേഷം ഇന്ത്യയുടെ 13 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയായി. ഇതിലെല്ലാം സ്‌ക്വാഡിൽ ഇടം പിടിച്ച കുൽദീപിന് ഒരു മത്സരത്തിൽ പോലും പ്ലേയിങ് ഇലവനിൽ കയറാൻ സാധിക്കാതെ പോയി.

ആറ് ടെസ്റ്റുകളിൽ നിന്ന് 24 വിക്കറ്റ് നേടിയ കുൽദീപ് രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: No justice kuldeep yadavs omission from chennai test vs england raises questions

Next Story
ആദ്യ ദിനം ‘റൂട്ട്’ സെറ്റാക്കി ഇംഗ്ലണ്ട്; ഇന്ത്യയ്‌ക്കെതിരെ മികച്ച തുടക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com