Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

പണം തരുന്നത് ഞങ്ങളാണ്, ബിസിസിഐ ഇല്ലെങ്കില്‍ ഐസിസി ഇല്ല; പരിഹാസവുമായി അനുരാഗ് ഠാക്കൂര്‍

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിസിസിഐ ട്രഷററായ അരുണ്‍ ധുമാല്‍ ഠാക്കൂറിന്റെ സഹോദരനാണ്

മുംബൈ: ബിസിസിഐയെ പരിഹസിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ബിസിസിഐ മുന്‍ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂര്‍. ബിസിസിഐ ഇല്ലെങ്കില്‍ ഐസിസിയില്ലെന്നായിരുന്നു അനുരാഗിന്റെ പരിഹാസം. ലോകത്തില്‍ സാമ്പത്തികമായി ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ബോര്‍ഡാണ് ബിസിസിഐയെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐയാണ് ഐസിസിക്ക് 75 ശതമാനം ഗ്രാന്റും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിസിസിഐ ഭാരവാഹികളില്‍ ട്രഷററായ അരുണ്‍ ധുമാല്‍ ഠാക്കൂറിന്റെ സഹോദരനാണ്.

ഐസിസിയില്‍ സംസാരിക്കാന്‍ ഇന്ത്യക്ക് അവസരം നല്‍കുന്നില്ലെന്നും അത് ആശങ്കയുണ്ടാക്കുന്നതാണെന്നും അരുണ്‍ കഴിഞ്ഞദിവസം പറഞ്ഞതിന്റെ ചുവടുപിടിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐയുടെ പുതിയ നേതൃത്വം ഇക്കാര്യം ഐസിസിയോട് പങ്കുവെയ്ക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐയില്‍ ഔദ്യോഗികമായി ഇല്ലെങ്കിലും ആവശ്യമെങ്കില്‍ ചില കാര്യങ്ങളില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അരുണിന്റെ നിയമനത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. അരുണിന്റെ നിയമനം ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തിന് അഭിമാനമാണെന്നും അദ്ദേഹം ആ ജോലി നന്നായി ചെയ്യുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: No icc without bcci warns anurag thakur310308

Next Story
ഇരുട്ടാകുമ്പോള്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യും, ഇരുട്ടത്ത് മൂന്ന് വിക്കറ്റെടുക്കും, പിന്നെങ്ങനെ…: ഡുപ്ലെസിസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com