ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോണി കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരായ മൽസരത്തിലും അദ്ദേഹം ടീമിനു വേണ്ടി അര്‍ധസെഞ്ചുറി നേടി. 78 റണ്‍സ് നേടിയ ഷെയിന്‍ വാട്സണും 51 റണ്‍സ് നേടിയ നായകന്‍ ധോണിയുമാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇരുവരുടെയും കരുത്തില്‍ ചെന്നൈ 211 റണ്‍സാണ് നേടിയത്. അമ്പാട്ടി റായിഡുവിന്റെ (41) ഇന്നിങ്സും ചെന്നൈക്ക് തുണയായി. ധോണി 22 പന്തില്‍ നിന്ന് അഞ്ച് സിക്സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെയാണ് 51 റണ്‍സ് നേടിയത്.

ഐപിഎല്ലില്‍ ധോണി മിന്നി തിളങ്ങുന്നത് വേദന കടിച്ചമര്‍ത്തിയാണ്. ഇത് തെളിയിക്കുന്ന ഒരു സംഭവമാണ് അദ്ദേഹം ക്രീസിലെത്തിയ ഉടനെ സംഭവിച്ചത്. 3 വിക്കറ്റിന് 133 റണ്‍സെടുത്തിരിക്കുമ്പാഴാണ് ധോണി ഒരു റണ്ണിനായി ഓടിയത്. ആവേശ് ഖാന്റെ പന്തിലായിരുന്നു ധോണിയുടെ ഓട്ടം. എന്നാല്‍ തന്റെ ഇടത് കൈ കൊണ്ട് നടുവിന് കവചം തീര്‍ത്താണ് അദ്ദേഹം ഓടിയത്. ആവേശ് കുമാറിന്റെ ഏറ് പുറത്ത് കിട്ടിയേക്കാം എന്ന് കണക്കുകൂട്ടിയാണ് ധോണി കൈകൊണ്ട് നടു മറച്ചത്. എന്നാല്‍ പന്ത് സ്റ്റംപിന് അരികിലൂടെ കടന്നു പോവുകയായിരുന്നു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നടന്ന മൽസത്തില്‍ അര്‍ധ സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിച്ച ശേഷം നടന്ന പത്രസമ്മേളനത്തില്‍ തന്റെ നടുവേദനയെ കുറിച്ച് ധോണി വെളിപ്പെടുത്തുകയും ചെയ്തു ഇതുവരെ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന മൽസരത്തില്‍ പിടികൂടിയ പുറം വേദനയില്‍ നിന്നും മോചനം ലഭിച്ചിട്ടില്ലെന്നു ധോണി പറഞ്ഞു. ഡല്‍ഹിക്കതിരെ ബാറ്റ് ചെയ്യുമ്പോള്‍ വേദന അനുഭവപ്പെട്ടിരുന്നു. വലിയ ബുദ്ധിമുട്ടാണ് പുറംവേദന സൃഷ്ടിക്കുന്നത്. വേദന കൊണ്ട് പുളഞ്ഞാലും പ്രശ്‌നമില്ല. ഇപ്പോള്‍ വിശ്രമിക്കാന്‍ സമയമല്ല. പരിശീലനം പോലും വേദന കാരണം ശരിക്കും നടത്താന്‍ സാധിക്കുന്നില്ല. എല്ലാം തല്‍ക്കാലം സഹിക്കുകയാണെന്ന് താരം വ്യക്തമാക്കി.

എട്ടു മൽസരത്തില്‍ നിന്നും താരം ഇതുവരെ 286 റണ്‍സ് സ്വന്തമാക്കി കഴിഞ്ഞു. റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ എം.എസ്.ധോണിയുടെ സ്ഥാനം. ഓ​പ്പ​ണർ​മാ​രായ വാ​ട്സ​ണും ഫാ​ഫ് ഡു​പ്ലെ​സി​സും (33) ചേർ​ന്ന് സ്ഫോ​ട​നാ​ത്മ​ക​മായ തു​ട​ക്ക​മാ​ണ് ചെ​ന്നൈ​യ്ക്ക് നൽ​കി​യ​ത്. ഇ​രു​വ​രും 10.5 ഓ​വ​റിൽ 102 റൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഡു​പ്ലെ​സി​സി​നെ ബോൾ​ട്ടി​ന്റെ കൈ​യ്യിൽ ​എ​ത്തി​ച്ച് വി​ജ​യ് ശ​ങ്ക​റാ​ണ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. തു​ടർ​ന്നെ​ത്തിയ റെ​യ്ന (1) പെട്ടെന്ന് മ​ട​ങ്ങി​യെ​ങ്കി​ലും പ​ക​ര​മെ​ത്തിയ റാ​യിഡു​വും വാ​ട്സൺ പു​റ​ത്തായ ശേ​ഷ​മെ​ത്തിയ ധോ​ണി​യും ഫോം തു​ടർ​ന്ന​തോ​ടെ ചെ​ന്നൈ 200 ക​ട​ന്ന് കു​തി​ക്കു​ക​യാ​യി​രു​ന്നു.

മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയുടെ പോരാട്ടം അഞ്ചിന് 198ല്‍ അവസാനിച്ചു. റിഷഭ് പന്ത് (79) പൊരുതി. അവസാനത്തില്‍ വിജയ് ശങ്കര്‍ ആഞ്ഞുപിടിച്ചെങ്കിലും (31 പന്തില്‍ 54) 13 റണ്‍സ് അകലെ പോരാട്ടം അവസാനിച്ചു. ചെന്നൈക്കായി മലയാളി താരം കെ.എം.ആസിഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook