Latest News

ഇന്ത്യയിൽ ഇനി അടുത്ത കാലത്തൊന്നും ക്രിക്കറ്റ് ഉണ്ടാകില്ല: സൗരവ് ഗാംഗുലി

കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരുമെന്നാണ് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി പറയുന്നത്

India vs Bangladesh, ഇന്ത്യ - ബംഗ്ലാദേശ്, ganguly, kohli, india score, ishanth sharma, pInk ball test, live score, day 2, virat kohli, ajinkya rahane, india take lead, ലൈവ്, പിങ്ക് ബോൾ ടെസ്റ്റ്, cricket news, ക്രിക്കറ്റ് വാർത്ത, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കൊറോണ വൈറസ് നിശ്ചലമാക്കിയ കളി മൈതാനങ്ങൾ വീണ്ടും സജീവമാകുന്നത് കാത്തിരിക്കുകയാണ് ഓരോ കായിക പ്രേമിയും. വലകളിലേക്ക് തുളച്ച് കയറുന്ന പന്തുകൾക്കും ഗ്യാലറിയിലേക്ക് പറക്കുന്ന ക്രിക്കറ്റ് പന്തുകൾക്കും അവയുണ്ടാക്കുന്ന ആവേശവും വല്ലത്ത നഷ്ടബോധമാണ് ഓരോ കായിക പ്രേമിയിലും സൃഷ്ടിക്കുന്നത്. ഈ കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരുമെന്നാണ് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി പറയുന്നത്.

“അടുത്ത ഭാവിയിലൊന്നും ഇന്ത്യയിൽ ക്രിക്കറ്റ് ഉണ്ടാകില്ല. അവിടെ ധാരാളം ആകുലതകളും സംശയങ്ങളുമുണ്ടായേക്കാം. എന്നാൽ മനുഷ്യ ജീവൻ അപകടത്തിലാക്കികൊണ്ട് ഒരു കായിക വിനോദമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.” ഗാംഗുലി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ജർമ്മനിയിൽ ബുണ്ഡൻസ് ലീഗ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഗാംഗുലിയുടെ മറുപടി. ഇന്ത്യയിലെ സാഹചര്യം ജർമ്മനിയിലേത് പോലെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ധോണിയും കോഹ്‌ലിയുമല്ല; ഇഷ്ട നായകൻ ആരെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

ഗാംഗുലിയുടെ വാക്കുകളെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും രംഗത്തെത്തി. കൊറോണ വൈറസിനെ ഇല്ലാതാക്കുന്ന വാക്സിൻ കണ്ടെത്തുന്നതുവരെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കരുതെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു.

“ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ച് കഴിഞ്ഞാൽ ടീമുകൾ യാത്രചെയ്യുമ്പോൾ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ധാരാളം ആരാധകർ ഒത്തുകൂടാൻ സാധ്യതയുണ്ട്. സ്റ്റേഡിയത്തിന് പുറത്തും അവസ്ഥ സമാനമായിരിക്കും. പിന്നെ എങ്ങനെ നമുക്ക് സാമൂഹിക അകലം പാലിക്കാൻ സാധിക്കും? അതുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങൾ ശരിയായ വാക്സിൻ കണ്ടെത്തിയതിന് ശേഷം മാത്രം പുനരാരംഭിക്കുക,” ഹർഭജൻ പറഞ്ഞു.

Also Read: ‘എന്റെ ആൾ’; കെ.എൽ രാഹുലിനെ ‘സ്വന്തമാക്കി’ ആതിയ ഷെട്ടി

ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കുട്ടിക്രിക്കറ്റ് പൂരമായ ഐപിഎൽ താൽക്കാലികമായി ഉപേക്ഷിക്കുന്നതായി ബിസിസിഐയും അറിയിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന ബിസിസിഐയുടെ ഐപിഎൽ ഗവേർണിങ് കൗൺസിലിന്റേതാണ് തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഐപിഎൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കളിക്കാരുടെ സുരക്ഷ മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. എപ്പോൾ സുരക്ഷിതമെന്ന് ബോധ്യപ്പെടുന്നോ അന്ന് ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: No cricket in india in the near future says sourav ganguly

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express