പരിചയ സമ്പന്നത ഏറെയുളള സ്പിന്‍ താരങ്ങളായ രവിചന്ദ്രന്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും കഴിഞ്ഞ ഏകദിന മത്സരങ്ങളില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയിരുന്നു. ഏറെ ഫോമിലായിരുന്ന ഇരുവര്‍ക്കും വിശ്രമം അനുവദിച്ചത് വിവാദമായേക്കാവുന്ന നടപടിയും ആയിരുന്നു. ഇവര്‍ക്ക് പകരക്കാരായണ് കുല്‍ദീപ് യാദവിനേയും യുസ്വേന്ദ്ര ചാഹലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയത്.
ആദ്യം ശ്രീലങ്കയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ മികവ് പുലര്‍ത്തിയ ഇരു താരങ്ങളേയും വിരാട് കോഹ്ലി ഏറെ വിശ്വസിച്ചത് കൊണ്ട് തന്നെയാണ് ദക്ഷിണാഫ്രിക്കയിലെ പരിചയമില്ലാത്ത മൈതാനങ്ങളിലും യുവതാരങ്ങള്‍ പന്തെറിഞ്ഞത്.സെലക്ടര്‍മാരുടെ തീരുമാനം പൂര്‍ണമായും ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടേയും പ്രകടനം.
അഞ്ച് ഏകദിനങ്ങളില്‍ നിന്നായി 30 വിക്കറ്റുകളാണ് ഇരുവരും നേടിയത്. 16 വിക്കറ്റുകള്‍ കുല്‍ദീപ് നേടിയപ്പോള്‍ 14 വിക്കറ്റുകളായിരുന്നു യുസ്വേന്ദ്ര ചാഹലിന്റെ സമ്പാദ്യം. ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ സ്വന്തമാക്കിയ പരമ്പരയില്‍ ഇരുവരും ആതിഥേയര്‍ക്ക് പേടിസ്വപ്നമായി. ലോകകപ്പ് അടുത്ത വര്‍ഷം വരാനിരിക്കെ ഇരുവരും ആദ്യ 11ല്‍ ഇടംപിടിക്കുമെന്ന് തന്നെയാണ് വിവരം.

ഇത് ഉറപ്പിക്കുന്ന പ്രതികരണമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ അതുല്‍ വാസന്‍ നടത്തിയിരിക്കുന്നത്. അശ്വിനും ജഡേജയും ലോകകപ്പിലേക്ക് തിരിച്ചു വരാന്‍ ഇനി സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ആരാധകര്‍ പറയും അശ്വിനും ജഡേജയ്ക്കും തിരിച്ചുവരവിനുളള സാധ്യതയുണ്ടെന്ന്. എന്നാല്‍ ചാഹലിനോ യാദവിനോ പരുക്കേറ്റ് പുറത്ത് പോകുമ്പോഴുളള സാധ്യതയല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നില്ല’, വാസന്‍ വ്യക്തമാക്കി.
വലിയ മത്സരങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്താനായി ഇുവരേയും ഇനിയും അറുപതോളം മത്സരങ്ങളില്‍ ബിസിസിഐ അവസരം നല്‍കണമെന്നും വാസന്‍ പറഞ്ഞു. ‘ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ സ്പിന്‍ ബൗളര്‍മാരെ നന്നായി ഉപയോഗിക്കുന്ന കോഹ്ലിയും മാനേജ്മെന്റും അഭിനന്ദനം അര്‍ഹിക്കുന്നു. ഇപ്പോഴുളള ഇരുതാരങ്ങളും മനോഹരമായാണ് പന്തെറിയുന്നത്. അശ്വിനും ജഡേജയും തങ്ങളുടെ സ്ഥാനത്തിന് വേണ്ടി പോരാടേണ്ടി വരില്ലെന്നാണ് ഒരു വര്‍ഷം മുമ്പ് എല്ലാവരും കരുതിയത്. എന്നാല്‍ ആരോഗ്യകരമായ ഒരു മത്സരമാണ് ഇപ്പോള്‍ ആഗതമായിരിക്കുന്നത്’, അദ്ദേഹം പറഞ്ഞു.