ഐപിഎൽ 13-ാം സീസണിലെ രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഡൽഹി ക്യാപിറ്റൽസാണ് ആദ്യം ബാറ്റ് ചെയ്‌തത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് ഡൽഹിക്ക് നേടാൻ സാധിച്ചത്. ഓസീസ് താരം മാർക്കസ് സ്റ്റോയിനിസ് ഡൽഹിക്ക് വേണ്ടി അർധ സെഞ്ചുറി നേടി. അവസാന ഓവറിൽ കൂറ്റൻ അടികളാണ് സ്റ്റോയിനിസിന്റെ ബാറ്റിൽ നിന്നു പിറന്നത്.

20-ാം ഓവറിലെ അവസാന പന്തിലാണ് സ്റ്റോയിനിസ് പുറത്തായത്. എന്നാൽ, ആ പന്ത് നോ ബോൾ ആയിരുന്നു. പഞ്ചാബ് താരം ജോർദാൻ ആയിരുന്നു ബോളർ. രണ്ടാം റൺസിനു വേണ്ടി ഓടിയ സ്റ്റോയിനിസ് റൺഔട്ട് ആകുകയായിരുന്നു. എന്നാൽ, ബോളറിഞ്ഞ ജോർദാന്റെ കാൽ ക്രീസിനു പുറത്തായിരുന്നു എന്ന സംശയം ഉടലെടുത്തു. ഉടനെ അംപയർമാർ ഇടപെട്ടു. അത് നോ ബോൾ ആയിരുന്നു എന്ന് സ്ക്രീനിൽ നിന്നു വ്യക്തമായി. പക്ഷേ, സ്റ്റോയിനിസിനു കൂടാരം കയറേണ്ടിവന്നു. കാരണം ക്രിക്കറ്റ് നിയമപ്രകാരം നോ ബോളിൽ റൺ ഒട്ട് അനുവദനീയമാണ്.

സാധാരണ നിലയിലുള്ള മറ്റ് വിക്കറ്റുകളൊന്നും നോ ബോളിൽ അനുവദനീയമല്ല. റൺ ഒട്ടിനു പുറമേ ബാറ്റ്‌സ്‌മാൻ രണ്ട് തവണ പന്തിൽ തട്ടുക, ഫീൽഡ് തടസപ്പെടുത്തുക തുടങ്ങിയ രീതിയിലുള്ള പുറത്താകലുകളും നോ ബോളിൽ അംപയർമാർക്ക് അനുവദിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ക്രിക്കറ്റ് നിയമപ്രകാരം നോ ബോൾ വിളിച്ച പന്തിൽ ക്യാച് ഔട്ട്, എൽബിഡബ്ല്യു, ബൗള്‍ഡ്‌, സ്റ്റംപിങ്, ഹിറ്റ് വിക്കറ്റ് എന്നിവ അനുവദിക്കില്ല. നോ ബോളിനു ലഭിക്കുന്ന ഫ്രീ ഹിറ്റിലും റൺ​ ഔട്ട് അനുവദനീയമാണ്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് അടിച്ചെടുത്തത്. മുൻനിര പരാജയപ്പെട്ടടുത്ത് മധ്യനിരയുടെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്. നായകൻ ശ്രേയസ് അയ്യരുടെയും യുവതാരം റിഷഭ് പന്തിന്റെയും ഓസിസ് താരം മാർക്കസ് സ്റ്റോയിനിസിന്റെയും പ്രകടനമാണ് വൻതകർച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്. 20 പന്തിൽ അഞധസെഞ്ചുറി കണ്ടെത്തിയ സ്റ്റോയിനിസ് ശരിക്കും ഡൽഹിയുടെ രക്ഷകനാവുകയായിരുന്നു.

അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനിസ് നടത്തിയ പ്രകടനവും ഡൽഹി ഇന്നിങ്സിൽ നിർണായകമായി. അതുവരെ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്ന കോട്ട്രലിനെയും ജോർദാനെയും നിരന്തരം ബൗണ്ടറി പായിച്ച സ്റ്റോയിനിസ് ഡൽഹിയുടെ ടീം സ്കോർ ഉയർത്തി. 21 പന്തിൽ 53 റൺസാണ് ഓസിസ് താരം നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook