scorecardresearch
Latest News

FIFA World Cup 2018: പെറു ആദ്യ ഗോളടിച്ചാൽ മേൽവസ്ത്രം അഴിച്ചുമാറ്റും; പ്രഖ്യാപനവുമായി സൂപ്പർ മോഡൽ

FIFA World Cup 2018: പെറു ടീമിന്റെ കാമുകിയെന്ന് സ്വയം വിശേഷിപ്പിച്ച നിസു കോട്ടിയയാണ് പ്രഖ്യാപനം നടത്തിയത്

FIFA World Cup 2018: പെറു ആദ്യ ഗോളടിച്ചാൽ മേൽവസ്ത്രം അഴിച്ചുമാറ്റും; പ്രഖ്യാപനവുമായി സൂപ്പർ മോഡൽ

FIFA World Cup 2018: ലോകകപ്പിൽ പെറു ടീം ഗോളടിച്ചാൽ മേൽവസ്ത്രം അഴിച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ച് പെറു മോഡൽ. പെറു ടീമിന്റെ കാമുകിയെന്ന് സ്വയം വിശേഷിപ്പിച്ച നിസു കോട്ടിയയാണ് പ്രഖ്യാപനം നടത്തിയത്. പെറു ടീമിനോടുളള ആരാധന തലയ്‌ക്കു പിടിച്ചാണ് നിസു ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഡെൻമാർക്കിനോുളള ആദ്യ മൽസരത്തിൽ തന്നെ തന്റെ പ്രഖ്യാപനം നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നിസു. എന്നാൽ ആദ്യ മൽസരത്തിൽ പെറുവിന് ഗോളൊന്നും നേടാനായില്ല. ഫ്രാൻസിന് എതിരെയുളള പെറുവിന്റെ അടുത്ത മൽസരത്തിലാണ് ഇനി നെസുവിന്റെ പ്രതീക്ഷ. അതുവരെ ആരാധകരോട് കാത്തിരിക്കാനാണ് നിസു ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്‌ച നടക്കുന്ന മൽസരത്തിൽ പെറുവിന് ഗോളടിക്കാനായില്ലെങ്കിൽ പിന്നെ ജൂൺ 26 വരെ നിസുവിന് വീണ്ടും കാത്തിരിക്കണം. അന്ന് ഓസ്ട്രേലിയയുമായിട്ടാണ് പെറുവിന്രെ മൽസരം.

മൂന്നു വർഷം മുൻപ് സൂപ്പർ ഫാൻ ആന്റിക്‌സ് എന്ന സ്വന്തം ബ്രാൻഡ് തുടങ്ങിയാണ് നിസുവിന്റെ പെറുവിനോടുളള ആരാധന തുടങ്ങിയത്. അന്നത്തെ കോപ്പ അമേരിക്കയിലെ പെറുവിന്റെ കുതിപ്പിന് പിന്നിൽ ഗ്യാലറിയിലെ നിസുവിന്റെ സാന്നിധ്യമാണെന്ന പറച്ചിലുകളുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Nissu cauti the girlfriend of the peru national team who takes her top off when they score