ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. ലവ്ലിന ബോര്‍ഗോഹൈനാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 75 കിലോഗ്രാം വിഭാഗത്തില്‍ ലവ്ലിന ബോര്‍ഗോഹൈനും 50 കിലോഗ്രാം വിഭാഗത്തില്‍ നിഖത് സരീനുമാണ് ഇന്ന് സ്വര്‍ണം നേടിതത്. ഇതോടെ ഇന്ത്യക്ക് നാല് സ്വര്‍ണമെഡല്‍ നേട്ടത്തിലെത്തി.
ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം കൈറ്റ്ലിന്‍ പാര്‍ക്കറെയാണ് ലവ്ലിന പരാജയപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവ് കൂടിയായ കൈറ്റ്ലിന്‍ പാര്‍ക്കറിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ലവ്ലിനയുടെ സ്വര്‍ണമെഡല്‍ നേട്ടം. 5-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമി ഫൈനലില്‍ ചൈനയുടെ ലി ക്യുവാനെയായിരുന്നു ലവ്ലിന തകര്‍ത്ത്.
നേരത്തെ, 50 കിലോഗ്രാം ഫൈനലില്‍ വിയറ്റ്നാമിന്റെ തി താം ഗുയെനെ പരാജയപ്പെടുത്തിയാണ് (5-0) നിഖത് സരീന്‍ കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിലും നിഖത് സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ആധികാരിക പ്രകടനം പുറത്തെടുത്ത് 5-0 എന്ന സ്‌കോറിലാണ് നിഖാത് സരിന്‍ ഇന്ത്യക്കായി സുവര്‍ണ്ണനേട്ടം സ്വന്തമാക്കിയത്. ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ താരത്തിന്റെ രണ്ടാം സ്വര്‍ണമാണിത്. നേരത്തേ 2022 ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം നേടിയിരുന്നു. ഇന്നലെ നിതുവും സവീതിയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.