മോസ്കോ: ലോകകപ്പിന് തങ്ങളേക്കാല്‍ വലിയ ടീമുകളെയാണ് നേരിടേണ്ടത് എന്ന വെല്ലുവിളി ഉള്ള ടീമുകളില്‍ മുമ്പിലാണ് ഇറാന്‍. ഈ വെല്ലുവിളിക്ക് പിന്നാലെ ടീമിന് മുമ്പില്‍ മറ്റൊരു പ്രതിസന്ധി കൂടി. കാലില്‍ എന്ത് ധരിക്കും എന്നാണ് ഇറാന്‍ ടീം ആശങ്കപ്പെടുന്നത്. മെറോക്കയുമായുളള മൽസരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഷൂ നിര്‍മ്മാണ കമ്പനിയായ നൈക്കി ഇരാന് ബൂട്ട് വിതരണം ചെയ്യില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇ​റാ​നെ​തി​രെ​യു​ള്ള യു​എ​സ് സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മാ​ണ് നൈ​ക്കി​യു​ടെ പി​ന്മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി ഇറാന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നൈക്കിയുടെ നടപടി. തങ്ങള്‍ക്ക് ബൂട്ട് നല്‍കാനാവില്ലെന്ന് നൈക്കി പ്രസ്‌താവനയിലാണ് അറിയിച്ചത്. ‘അമേരിക്ക ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, അമേരിക്കന്‍ കമ്പനിയായ നൈക്കിക്ക് ഇറാന്‍ ദേശീയ ടീമിന് ഷൂ നല്‍കാനാവില്ല’, നൈക്കി വ്യക്തമാക്കി.

എന്നാല്‍ 2004ലും സമാനമായ ഉപരോധം ഉണ്ടായിട്ടും നൈക്കി ഷൂ വിതരണം ചെയ്‌തിരുന്നത് ഇറാനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടും സഹായം അഭ്യര്‍ത്ഥിച്ചും ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫയ്‌ക്ക് കത്തയച്ചു. എന്നാല്‍ ഫിഫ ഇതിന് മറുപടി നല്‍കിയിട്ടില്ല.

നൈ​ക്കി​യു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റാ​ൻ താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​നും രം​ഗ​ത്തെ​ത്തി. പ്രശ്‌ന പ​രി​ഹാ​ര​ത്തി​ന് ഫി​ഫ ഇ​ട​പെ​ട​ണ​മെ​ന്ന് ഇ​റാ​ൻ പ​രി​ശീ​ല​ക​ൻ കാ​ർ​ലോ​സ് ക്വീ​റോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. താരങ്ങളില്‍ ചിലര്‍ ക്ലബ്ബിലെ മറ്റ് താരങ്ങളോട് ബൂട്ട് കടം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. മറ്റുളളവര്‍ സുഹൃത്തുക്കളോട് വാങ്ങി. ചില താരങ്ങള്‍ കടയില്‍ നിന്നും ബൂട്ട് വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ