Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

അന്താരാഷ്ട്ര റാപ്പിഡ് ചെസിൽ നിഹാൽ സരിന് സ്വർണം; ഇന്ത്യയുടെ അഭിമാനമായി തൃശ്ശൂർകാരൻ

ഗ്രാന്‍ഡ് മാസ്റ്റര്‍ മാക്സിം ലു ഗോഡ് കോയിയെ അട്ടിമറിച്ചും റാപ്പിഡ് റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാന്‍ഡ് മാസ്റ്റര്‍മാരെ സമനിലയില്‍ തളച്ചുമാണ് നിഹാല്‍ സ്വര്‍ണമെഡല്‍ നേടിയത്

Nihal Sarin

തൃശ്ശൂര്‍: ചെക്ക് റിപ്പബ്ളിക്കില്‍ നടന്ന അന്താരാഷ്ട്ര ഓപ്പണ്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റ് റാപ്പിഡ് റേറ്റിങ് അണ്ടര്‍ 2300ല്‍ നിഹാല്‍ സരിന്‍ ഒന്നാം സ്ഥാനം നേടി. റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാക്സിം ലു ഗോഡ് കോയിയെ അട്ടിമറിച്ചും റാപ്പിഡ് റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാന്‍ഡ് മാസ്റ്റര്‍മാരെ സമനിലയില്‍ തളച്ചുമാണ് നിഹാല്‍ സ്വര്‍ണമെഡല്‍ നേടിയത്.

നിഹാല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയില്‍ എത്തുന്നതിന് ഫസ്റ്റ് നോം നേടിയിട്ടുണ്ട്. ഇപ്പോഴത്തെ ഫിഡേ റേറ്റിങ് സ്റ്റാന്‍ഡേഡ് വിഭാഗത്തില്‍ 2485 ആണ് നിഹാലിന്റെ റേറ്റിങ്. റാപ്പിഡ് വിഭാഗത്തില്‍ 2032 ഉം ബ്ളിറ്റ്സ് വിഭാഗത്തില്‍ 2317മാണ് നിഹാലിന്റെ റേറ്റിങ്.

തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ. പബ്ളിക് സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ നിഹാല്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ത്വക്ക്‌രോഗ വിഭാഗത്തിലെ ഡോക്ടര്‍ സരിന്‍, മനോരോഗ വിഭാഗത്തിലെ ഡോക്ടര്‍ ഷിജിന്‍ എന്നിവരുടെ മകനാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Nihal sarin chess rapid chess gold medal

Next Story
ഇതാണ് ഫിറ്റ്നസ്!! സഞ്ജു സാംസണിന്റെ തകർപ്പൻ ക്യാച്ച്; വീഡിയോദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന അവസാന മത്സരത്തിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com