ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കും ടീം ഇന്ത്യ വിശ്രമം അനുവദിച്ചു. ഇതോടെ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും എതിരെ മാർച്ച് ആറിന് ആരംഭിക്കുന്ന ടി20 പരമ്പര രോഹിത് ശർമ്മ നയിക്കും.

ശ്രീലങ്ക ആതിഥ്യം വഹിക്കുന്ന നിഥാഹാസ് ട്രോഫിയിൽ ഇന്ത്യൻ സംഘത്തിലുളള 15 താരങ്ങളെ ബിസിസിഐ പ്രഖ്യാപിച്ചു. ധോണിയുടെ അഭാവത്തിൽ ദിനേഷ് കാർത്തിക്കാണ് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. പരമ്പരയിൽ ദീപക് ഹൂഡയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

താരതമ്യേന പുതുനിരയെയാണ് ഇന്ത്യ ഇറക്കുന്നത്. വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, വിജയ് ശങ്കർ എന്നിവരെ ഉൾപ്പെടുത്തിയാണ് ടീം. ഭുവിയും ബുമ്രയും പാണ്ഡ്യയും ഇന്ത്യൻ പേസ് നിരയെ നയിക്കും. ടി20 പരമ്പരയിൽ നിന്ന് ചൈനാമാൻ കുൽദീപ് യാദവിനെ മാറ്റിനിർത്തിയിട്ടുണ്ട്.

വിശ്രമം ആവശ്യപ്പെട്ട് ധോണി സെലക്ഷന് വന്നിരുന്നില്ലെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ് പറഞ്ഞു. പരുക്കും മികച്ച പ്രകടനവും ലഭിക്കാൻ താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിഥാഹാസ് ട്രോഫിക്കുളള ടീം ഇന്ത്യ: രോഹിത് (ക്യാപ്റ്റൻ), ധവാൻ, കെ.എൽ.രാഹുൽ, റെയ്ന, ഹാർദിക് പാണ്ഡ്യ, കാർത്തിക്, ഹൂഡ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, വിജയ് ശങ്കർ, താക്കൂർ, ഉനദ്‌കട്, സിറാജ്, റിഷഭ് പന്ത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ