scorecardresearch

യമാലിനൊപ്പം നികോയും ചേർന്നാലോ? മാലപ്പടക്കം പോലെ ആക്രമണം കത്തിക്കയറും

Nico Williams Transfer to Barca Reports: ലാമിൻ യമാലിലൂടേയും നികോയിലൂടെയും ടിക്കി ടാക്ക ശൈലിയിൽ നിന്ന് മാറി അപ്രവചനീയമായ മുന്നേറ്റങ്ങൾ ഗ്രൗണ്ടിൽ സൃഷ്ടിക്കാൻ യൂറോയിൽ സ്പെയ്നിന് സാധിച്ചിരുന്നു

Nico Williams Transfer to Barca Reports: ലാമിൻ യമാലിലൂടേയും നികോയിലൂടെയും ടിക്കി ടാക്ക ശൈലിയിൽ നിന്ന് മാറി അപ്രവചനീയമായ മുന്നേറ്റങ്ങൾ ഗ്രൗണ്ടിൽ സൃഷ്ടിക്കാൻ യൂറോയിൽ സ്പെയ്നിന് സാധിച്ചിരുന്നു

author-image
Sports Desk
New Update
Lamine Yamal, Nico Williams

Lamine Yamal, Nico Williams Photograph: (X)

Nico Williams Transfer to Barca: പ്രതാപ കാലത്തെ ഓർമകളിലേക്ക് ബാഴ്സയെ തിരികെ കൊണ്ടുപോയ സീസണായിരുന്നു ഇത്തവണത്തേത്. ട്രെബിളിലേക്ക് കാറ്റലൻസ് എത്തിയപ്പോൾ കയ്യടികളെല്ലാം വാങ്ങിക്കൂട്ടിയത് ലാമിൻ യമാലാണ്. ബാഴ്സയിൽ മെസിയുടെ യഥാർഥ പിന്മുറക്കാരൻ ലാമിൻ യമാൽ ആണെന്ന് ഫുട്ബോൾ ലോകം വിധി എഴുതി കഴിഞ്ഞു. ആ ലാമിൻ യമാലിനൊപ്പം നികോ വില്യംസ് കൂടി എത്തിയാലോ? ലാമിനും നികോയും ചേർന്നുള്ള വിങ്ങിൽ നിന്നുള്ള കളി സ്പെയ്നിന്റെ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയത് ബാഴ്സയിലും ആവർത്തിച്ചാലോ? 

Advertisment

ലാമിൻ യമാലിലൂടേയും നികോയിലൂടെയും ടിക്കി ടാക്ക ശൈലിയിൽ നിന്ന് മാറി അപ്രവചനീയമായ മുന്നേറ്റങ്ങൾ ഗ്രൗണ്ടിൽ സൃഷ്ടിക്കാൻ യൂറോയിൽ സ്പെയ്നിന് സാധിച്ചിരുന്നു. ഒടുവിൽ കിരീടവും തൊട്ടു. ഈ സഖ്യം ബാഴ്സയിലും ഒരുമിച്ചാൽ ആ കൂട്ടുകെട്ട് കാറ്റലൻസിനായി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്. നികോയുടെ സ്പിഡിനും ഡ്രിബ്ലിങ് മികവിനും ഒപ്പം ലാമിൻ യമാലിന്റെ കർലിങ് ഷോട്ടുകൾ വലയിലാവുകയും കൂടി ചെയ്താൽ ബാഴ്സയെ പിടിച്ചുകെട്ടുക പ്രയാസമാവും. 

Also Read: Club World Cup: 17 മിനിറ്റിൽ ഹാട്രിക്; നിറഞ്ഞാടി 'ജർമൻ മെസി'; ദയയില്ലാതെ ബയേൺ

നികോ വില്യംസ് സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ അത്ലറ്റിക് ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. പല ക്ലബുകളും സ്പെയ്നിന്റെ ഈ 22കാരന് വേണ്ടി രംഗത്തുണ്ട്. എന്നാൽ ബാഴ്സയിലേക്ക് വന്ന് ലാമിൻ യമാൽ, പെഡ്രി ഉൾപ്പെടെയുള്ള സ്പാനിഷ് താരങ്ങൾക്കൊപ്പം ചേരാനാണ് നികോ ആഗ്രഹിക്കുന്നത്. 

Also Read: മോഹൻ ബഗാനോട് ഗുഡ്ബൈ പറഞ്ഞ് ആഷിഖ്; ഒടുവിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നു

ബയേണും ആഴ്സണലും നികോയ്ക്ക് വേണ്ടി സമ്മർദം ശക്തമാക്കുന്നുണ്ട്. എന്നാൽ ബാഴ്സ പരിശീലകൻ ഫ്ളിക് ഇതിനോടകം തന്നെ നികോയുമായി സംസാരിച്ചതായും ബാഴ്സയിലെ നികോയിലെ റോൾ എന്തായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയതുമായാണ് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. 

നികോയുടെ വരവോടെ ബാഴ്സയുടെ ഇടത് വിങ്ങിലൂടെയുള്ള ആക്രമണത്തിന്റെ മൂർച്ച കൂട്ടാനാവുമെന്നാണ് ഫ്ളിക്ക് കണക്കുകൂട്ടുന്നത്. എന്നാൽ 70 മില്യൺ ഡോളർ റിലീസ് തുക എന്ന കടുംപിടുത്തം അത്ലറ്റിക് ക്ലബ് തുടരുന്നത് ബാഴ്സയ്ക്ക് വെല്ലുവിളിയാവുന്നുണ്ട്. 

Also Read: Cristiano Ronaldo: കണക്കുകൾ നോക്കു, എന്നിട്ട് പറയൂ; റൊണാൾഡോയെ വാഴ്ത്തി കാർലസ് പുയോൾ

ലാമിൻ യമാലിനേയും പെഡ്രിയേയും കൂടാതെ ബാഴ്സയിലെ മറ്റ് സ്പെയ്ൻ താരങ്ങളായ ഫെർമിൻ ലോപെസ്, ഫെറാൻ ടോറസ്, ഡാനി ഒൽമോ ഉൾപ്പെടെയുള്ളവരുമായും നല്ല ബന്ധമാണ് നികോയ്ക്കുള്ളത്. ഇവരുടെ ബന്ധം ബാഴ്സയുടെ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷവും പോസിറ്റീവാക്കും. 

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സയുടെ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് നികോയെ നൗകാമ്പിലേക്ക് എത്തിക്കാൻ സാധിക്കാതിരുന്നത്. എന്നാൽ നികോയുടെ ഏജന്റ് ഇപ്പോൾ ബാഴ്സ സ്പോർട്ടിങ് ഡയറക്ടറുമായി ചർച്ച ആരംഭിച്ചു കഴിഞ്ഞു. എങ്കിലും ലിവർപൂളിന്റെ ഡയസിലേക്ക് തന്നെയാണ് ബാഴ്സയുടെ ശ്രദ്ധ പ്രധാനമായും ട്രാൻസ്ഫർ വിൻഡോയിൽ വരുന്നത് എന്ന റിപ്പോർട്ടുകളും ശക്തമാണ്. 

Read More: എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ

Barcelona Lamine Yamal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: