മാഡ്രിഡ്: നെയ്മർ ജൂനിയറിന്രെ ട്രാൻഫർ വാർത്തകൾ വീണ്ടും സജീവമാക്കി ബ്രസീലിയൻ താരം മാഴ്സേലോ. റയൽ മാഡ്രിഡിലേക്ക് നെയ്മർ ഉടൻ എത്തുമെന്നാണ് റയലിന്റെ ഇടത് വിങ്ങറായ മാഴ്സേലോയുടെ വെളിപ്പെടുത്തൽ. സ്പാനിഷ് മാധ്യമമായ എസ്പോർട്ടെ ഇന്റെറാറ്റീവോയോടാണ് മാഴ്സേലോയുടെ വെളിപ്പെടുത്തൽ.

റയൽ മാഡ്രിഡിന്റെ കേളീ ശൈലിക്ക് ഒത്ത താരമാണ് നെയ്മർ എന്നും ഒരിക്കൽ നെയ്മർ റയലിന്റെ കുപ്പായം അണിയുമെന്നും മാഴ്സേലോ പ്രതികരിച്ചു. ലോകോത്തര താരങ്ങൾ കളിക്കുന്ന ക്ലബാണ് റയൽ മാഡ്രിഡ് എന്നും നെയ്മറിന് ഏറ്റവും അനുയോജ്യമായ ക്ലബ് റയൽ മാഡ്രിഡ് തന്നെയാണെന്നും മാഴ്സേലോ പറഞ്ഞു.

ഫെബ്രുബരി 14ന് പിസ്ജി Vs റയൽ മാഡ്രിഡ് പോരാട്ടം നടക്കാനിരിക്കെയാണ് മാഴ്സേലോയുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് ക്ലാസിക്ക് പോരാട്ടത്തിന്റെ ആദ്യപാദം നടക്കുന്നത്.

നെയ്മറെ മാഡ്രിഡിലേക്ക് എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. നെയ്മറെ സ്വന്തമാക്കാനുളള താത്പ്പര്യം ഫ്ലോറന്റീനോ പെരസ് പരസ്യമായി അറിയിച്ചിരുന്നു. ബാലൺ ഡി യോർ സ്വന്തമാക്കാൻ നെയ്മർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിന് പറ്റിയ ക്ലബ് റയൽ മാഡ്രിഡ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നെയ്മർ സന്നദ്ധനാണെങ്കിൽ എത്ര പണം വേണമെങ്കിലും മുടക്കുമെന്നും പെരസ് വ്യക്തമാക്കിയിരുന്നു.

നെയ്മർ ലോകോത്തര താരമാണെന്നും എല്ലാ പരിശീലകരും ഇഷ്ടപ്പെടുകയും സ്വന്തം ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കളിക്കാരനാണ് നെയ്മറെന്നും റയൽ പരിശീലകൻ സിദാൻ മുൻപ് പറഞ്ഞിരുന്നു.

പിഎസ്ജിയിൽ നെയ്മർ സന്തുഷ്ടനല്ല എന്ന വാർത്തകൾ​ പുറത്ത് വരുന്നതിനിടെയാണ് റയൽ മാഡ്രിഡിന്റെ പുതിയ നീക്കങ്ങൾ എന്നത് ശ്രദ്ധേയമാണ്. എഡിസൺ കവാനിയുമായിട്ടുളള പരസ്യ സംഘട്ടനങ്ങളും, പിഎസ്ജി ആരാധകരുടെ കൂവലും നെയ്മറിനെ അസ്വസ്ഥനാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പിഎസ്ജി നൽകിയ പണത്തേക്കാൾ വലിയ തുക വാഗ്‌ദാനം ചെയ്യുന്ന റയൽ മാഡ്രിഡിലേക്ക് നെയ്മർ ചേക്കേറുമെന്നാണ് സൂചന.

നെയ്മർ, ബ്രസീലിയൻ ഫുട്ബോൾ താരം, പിഎസ്ജി താരം, ഫുട്ബോൾ, ബാഴ്സിലോണ എഫ്സി, നെയ്മർ ജൂനിയർ

PSG’s Neymar applauds with supporters after the French League One soccer match between PSG and Toulouse at the Parc des Princes stadium in Paris, France, Sunday, Aug. 20, 2017. (AP Photo/Kamil Zihnioglu)

കഴിഞ്ഞ രണ്ടു സീസണുകളിലെ യൂറോപ്യൻ ആധിപത്യത്തിനു ശേഷം ഈ സീസണിൽ പരുങ്ങലിലാണ് റയൽ മാഡ്രിഡ്. ലാലിഗ പോയിന്ര് ടേബിളിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ടീം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലും രണ്ടാമതായാണു ഫിനിഷ് ചെയ്തത്. ഇതോടെ സിദാനും റയലിലെ പ്രധാന കളിക്കാർക്കുമെതിരെ കടുത്ത രോഷമാണ് റയൽ ആരാധകർ ഉയർത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook