scorecardresearch

കേട്ടതൊക്കെ ശരിയാകുമോ?; പിഎസ്ജിയില്‍ നിന്നും നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക്

കഴിഞ്ഞ വര്‍ഷം 222 മില്യണ്‍ പൗണ്ടിനാണ് നെയ്മറെ പിഎസ്ജി ബാഴ്‌സയില്‍ നിന്നും പാരീസിലെത്തിച്ചത്

കഴിഞ്ഞ വര്‍ഷം 222 മില്യണ്‍ പൗണ്ടിനാണ് നെയ്മറെ പിഎസ്ജി ബാഴ്‌സയില്‍ നിന്നും പാരീസിലെത്തിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നെയ്‌മർ കളിക്കില്ല; പിഎസ്‌ജിക്ക് കനത്ത നഷ്ടം

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അടുത്ത സീസണോടെ റയല്‍ മാഡ്രിഡിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയില്‍ നിന്നും വന്‍ തുകയ്ക്ക് കഴിഞ്ഞ വര്‍ഷം പിഎസ്ജിയിലെത്തിയ നെയ്മര്‍ ടീം വിടാന്‍ സാധ്യതയുള്ളതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisment

ബാഴ്‌സ വിട്ട നെയ്മറെ എന്തു വില കൊടുത്തും റയലിലെത്തിക്കാന്‍ ടീം മാനേജ്മെന്റ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വെളിപ്പെടുത്തലുമായി മുന്‍ ജര്‍മന്‍ താരവും റയല്‍ ഇതിഹാസവുമായ പോള്‍ ബ്രെയ്റ്റനര്‍ രംഗത്തെത്തിയത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍.

അടുത്ത സീസണില്‍ റയലിന് ഏറ്റവും നിർണായകമാവുക നെയ്മറുടെ സാന്നിധ്യമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം 222 മില്യണ്‍ പൗണ്ടിനാണ് നെയ്മറെ പിഎസ്ജി ബാഴ്‌സയില്‍ നിന്നും പാരീസിലെത്തിച്ചത്. ഫുട്‌ബോള്‍ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ട്രാന്‍സ്ഫറായിരുന്നു അത്.

പിഎസ്ജിയില്‍ വിജയങ്ങള്‍ നേടി മുന്നേറുമ്പോഴും നെയ്മറിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. കവാനിയുമായുള്ള അസ്വാരസ്യവും ആരാധകരുടെ പ്രതിഷേധവുമൊക്കെ താരത്തെ മാറ്റി ചിന്തിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പരുക്ക് മൂലം വിട്ടു നില്‍ക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് താരം ബ്രസീലില്‍ നിന്നും മടങ്ങി പാരീസിലെത്തിയത്.

Real Madrid Neymar Psg

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: