scorecardresearch

കച്ചമുറുക്കി ഇറങ്ങും; 2026ൽ ലോക കിരീടം നേടണം: നെയ്മർ

2026 ഫിഫ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കും എന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഇന്റർ മയാമിയിലേക്ക് ചേക്കേറി മെസിക്കും സുവാരസിനും ഒപ്പം വീണ്ടും ചേരാനുള്ള സാധ്യത തള്ളാതെയുമാണ് നെയ്മറുടെ പ്രതികരണം.

2026 ഫിഫ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കും എന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഇന്റർ മയാമിയിലേക്ക് ചേക്കേറി മെസിക്കും സുവാരസിനും ഒപ്പം വീണ്ടും ചേരാനുള്ള സാധ്യത തള്ളാതെയുമാണ് നെയ്മറുടെ പ്രതികരണം.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
neymar-brazil

Neymar: (Facebook)

2026 ഫിഫ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കും എന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഇന്റർ മയാമിയിലേക്ക് ചേക്കേറി മെസിക്കും സുവാരസിനും ഒപ്പം വീണ്ടും ചേരാനുള്ള സാധ്യത തള്ളാതെയുമാണ് നെയ്മറുടെ പ്രതികരണം. 

Advertisment

കാനഡയും യുഎസും മെക്സിക്കോയും ചേർന്ന് വേദിയൊരുക്കുന്ന ലോകകപ്പിനുള്ള ബ്രസീൽ സ്ക്വാഡിൽ ഇടം നേടാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെയ്മർ പറഞ്ഞു. സൌത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. ആറ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൂടിയാണ് ബ്രസീലിന് ഇനി കളിക്കാനുള്ളത്. 

2023 ഒക്ടോബർ പരുക്കിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് നെയ്മർ. ലോക കിരീടം എന്ന സ്വപ്ന നേട്ടത്തിലേക്ക് എത്താനുള്ള തന്റെ അവസാന അവസരമാണ് 2026ലേത് എന്ന് നെയ്മർ പറഞ്ഞു. 'ഞാൻ ശ്രമിക്കും. എനിക്ക് ബ്രസീലിനായി അവിടെ കളിക്കാനാവണം. ദേശിയ ടീമിന്റെ ഭാഗമാവാൻ വേണ്ടി ചെയ്യാൻ സാധിക്കുന്നതെല്ലാം ഞാൻ ചെയ്യും. ഇത് എന്റെ അവസാന അവസരമാണ്. അതുകൊണ്ട് തന്നെ കളിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യും, നെയ്മർ പറയുന്നു. 

അൽ ഹിലാലിലേക്ക് എത്തിയ നെയ്മറെ പരുക്കുകൾ നിരന്തരം അലട്ടിയിരുന്നു. പിഎസ്ജിയിൽ നിന്ന് സൊദി പ്രോ ലീഗിലേക്ക് എത്തിയതിന് ശേഷം അൽ ഹിലാലിനായി ഏഴ് മത്സരം മാത്രമാണ് നെയ്മറിന് കളിക്കാനായത്. ഈ സമയം മേജർ സോക്കർ ലീഗിലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളാതെ പ്രതികരിക്കുകയാണ് നെയ്മർ ഇപ്പോൾ. 

ബാഴ്സയിൽ നെയ്മറും മെസിയും സുവാരസും ചേർന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ആക്രമണ സഖ്യം തീർത്തിരുന്നു. എന്നാൽ 2017ൽ റെക്കോർഡ് തുകയ്ക്ക് നെയ്മർ പിഎസ്ജിയിലേക്ക് ചേക്കേറി. 230 മില്യണ ഡോളറിന്റെ ഡീലായിരുന്നു അത്. 

മെസിക്കും സുവാരസിനും ഒപ്പം കളിക്കുന്നത് അതിശയിപ്പിക്കുന്നതാണ്. അവർ എന്റെ സുഹൃത്തുക്കളാണ്. ഇപ്പോഴും ഞങ്ങൾ സംസാരിക്കാറുണ്ട്. ഈ കൂട്ടുകെട്ടിലേക്ക് തിരികെ വരിക എന്നത് സന്തോഷമുള്ള​ കാര്യമാണ്. ഞാൻ അൽ ഹിലാലിൽ ഇപ്പോൾ സന്തുഷ്ടനാണ്. സൌദി അറേബ്യയിൽ ഞാൻ സന്തുഷ്ടനാണ്. എന്നാൽ ആർക്ക് അറിയാം, ഫുട്ബോൾ എല്ലായ്പ്പോഴും സർപ്രൈസുകൾ നിറഞ്ഞതാണ്, നെയ്മർ പറഞ്ഞു.

എംഎൽഎസ് ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്തതിനെ തുടർന്നാണ് 2023ൽ ഇന്റർ മയാമിയിലേക്ക് എത്താൻ സാധിക്കാതിരുന്നത് എന്നും നെയ്മർ വെളിപ്പെടുത്തി. ഈ സമയം സൌദി എനിക്ക് മുൻപിൽ വെച്ച ഓഫർ നല്ലതായിരുന്നു. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും നല്ലതായിരുന്നു. അതിനാൽ സൌദിയിലേക്ക് പോവുകയായിരുന്നു നല്ല സാധ്യത, നെയ്മർ പറഞ്ഞു.

Read More

Lionel Messi Saudi Arabia Messi Neymar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: