ലോകകപ്പിന് ശേഷം വിജയത്തോടെ തുടങ്ങി ബ്രസീൽ

അമേരിക്കയ്ക്കെതിരെ ഗോൾ നേടിയതോടെ ബ്രസീലിനായി ഏറ്റവും കൂടുതൾ ഗോൾ നേടുന്ന മൂന്നാമത്തെ താരമായും നെയ്‍മർ മാറി

Brazil, Brazil vs Peru, ബ്രസീൽ, കോപ്പ അമേരിക്ക, copa america, Copa America 2019, maracana, peruBrazil, Brazil vs Peru, copa america, Copa America 2019, maracana, peru, ie malayalam

റഷ്യൻ ലോകകപ്പിൽ നിന്ന് ക്വർട്ടറിൽ പുറത്തായതിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ ബ്രസീലിന് ജയം. അമേരിക്കയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. സൂപ്പർതാരം നെയ്മറും ഫെർമിനോയുമാണ് ബ്രസീലിനായി ഗോൾ കണ്ടെത്തിയത്.

കളി തുടങ്ങി പതിനൊന്നാം മിനിറ്റിൽ തന്നെ റൊബർട്ടോ ഫെർമിനോ ബ്രസീലിനായി അക്കൗണ്ട് തുറന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രണ്ടാമത്തെയും അവസാനത്തെയും ഗോൾ. ഇത്തവണ അവസരം മുതലാക്കിയത് സൂപ്പർതാരം നെയ്‍മറായിരുന്നു. 44-ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെയായിരുന്നു നെയ്‍മറിന്റെ ഗോൾ.

അമേരിക്കയ്ക്കെതിരെ ഗോൾ നേടിയതോടെ ബ്രസീലിനായി ഏറ്റവും കൂടുതൾ ഗോൾ നേടുന്ന മൂന്നാമത്തെ താരമായും നെയ്‍മർ മാറി. 91 മത്സരങ്ങളിൽ നിന്നും 58 ഗോളുകളാണ് നെയ്‍മറിന്റെ സമ്പാദ്യം. ഇതിഹാസ താരങ്ങളായ പെലെയും റൊണൾഡോയുമാണ് പട്ടികയിൽ നെയ്‍മർക്ക് മുന്നിലുള്ളത്. പെലെ 77 ഗോളും റൊണാൾഡോ 62 ഗോളുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

കേവലം 32469 കാണികൾ മാത്രമാണ് മത്സരം കാണാൻ എത്തിയത്. 2026 ലോകകപ്പിന്റെ വേദിയാകാൻ സാധ്യതയുള്ള മൈതാനമാണ് മത്സരം നടന്ന മെറ്റ്ലൈഫ് സ്റ്റേഡിയം. അമേരിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് ഇത് തിരിച്ചടിയായേക്കും.

അതേസമയം ഇടക്കാലകോച്ച് ഡേവ് സരച്ചന് കീഴിലെ പരിശീലനം അമേരിക്ക അവസാനിപ്പിച്ചു. ഈ ആഴ്ച തന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു. ഡേവ് സരച്ചന് കീഴിൽ രണ്ട് വീതം ജയവും പരാജയവും മൂന്ന് സമനിലയുമാണ് അമേരിക്ക നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Neymar roberto firmino lead brazil over us 2 0 in exhibition

Next Story
ദുർബലരെ പഞ്ഞിക്കിട്ട് ബ്ലാസ്റ്റേഴ്‌സ്; മഞ്ഞപ്പടയുടെ ജയം ഒന്നിനെതിരെ നാല് ഗോളിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
X