ചാംപ്യൻസ് ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങൾക്കിറങ്ങുമ്പോൾ പിഎസ്‌ജിക്ക് സൂപ്പർ താരത്തിന്റെ അഭാവം തിരിച്ചടിയാകും. പരിക്കിന്റെ പിടിയിലായ ബ്രസീലിയൻ താരം നെയ്മറിന് പത്ത് ആഴ്ചത്തേക്കുളള വിശ്രമം ആണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ചാംപ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് ഉറപ്പായി.

കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പിനിടെയാണ് നെയ്‌മറിന് പരിക്കേറ്റത്. താരത്തിന് പത്ത് ആഴ്ചത്തെ വിശ്രമം വേണമെന്ന് പിഎസ്ജിയാണ് അറിയിച്ചത്. സ്ട്രോസ്ബർ​ഗിനെതിരായ മത്സരത്തിനിടെ നെയ്മറിന്റെ കാലിനാണ് പരിക്കേറ്റത്.

നെയ്മറിന് കഴിഞ്ഞ വർഷവും ഇതേ സമയത്ത് കാലിന് പരിക്കേറ്റ് സീസൺ നഷ്ടമായിരുന്നു. മുൻപ് പരിക്കേറ്റ അതേ സ്ഥലത്താണ് ഇക്കുറിയും പരിക്കേറ്റത്. അതിനാൽ തന്നെ ടീമും ആരാധകരും അങ്കലാപ്പിലാണ്. ഫെബ്രുവരി 13-നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോർഡിൽ പിഎസ്‌ജിയുമായുളള ആദ്യ പാദ പോരാട്ടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook