ബാർസിലോനയുടെ സൂപ്പർതാരമാണ് നെയ്‌മർ. അടുത്തിടെ നെയ്‌മർ ബാർസിലോന വിടുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ പരീശീലനത്തിനിടയിൽ സഹതാരവുമായി അടിപിടി കൂടിയിരിക്കുന്ന നെയ്‌മറാണ് വാർത്തകളിൽ നിറയുന്നത്. ടീമിലേക്ക് പുതുതായി എത്തിയ നെൽസൺ സെമേഡോയുമായാണ് നെയ്‌മർ അടിയുണ്ടാക്കിയത്.

യുഎസിൽ പ്രീ സീസൺ ചാംപ്യൻഷിപ് പരിശീലനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു താരങ്ങൾ. ഇതിനിടയിൽ നെയ്മറെ പിന്നിൽനിന്നും നെൽസൺ തടയാൻ ശ്രമിച്ചു. ഇതാണ് നെയ്മറെ പ്രകോപിപ്പിച്ചത്. ഒടുവിൽ സഹതാരങ്ങൾ ചേർന്നാണ് നെയ്മറെ പിടിച്ചുമാറ്റിയത്. ദേഷ്യം മാറാതെ ഗ്രൗണ്ടിലുണ്ടായിരുന്ന ബോളും തട്ടി തെറിപ്പിച്ചാണ് നെയ്മർ കളം വിട്ടത്.

സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്നു ബ്രസീൽ താരം നെയ്മർ ഫ്രഞ്ച് ലീഗ് വൺ ക്ലബ് പാരിസ് സെന്റ് ജർമെയ്നിലേക്കു (പിഎസ്ജി) ഉടൻ മാറിയേക്കുമെന്നാണ് സൂചനകൾ. നിലവിൽ ബാർസയുമായി കരാറുള്ള നെയ്മർക്കായി 25.6 കോടി യുഎസ് ഡോളർ (ഏകദേശം 1641 കോടി രൂപ) റിലീസ് ക്ലോസ് നൽകാൻ പിഎസ്ജി തയാറാണെന്നാണു വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ