മാഡ്രിഡ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ബാഴ്സിലോണ വിടുന്നു. ഫ്രഞ്ച് ക്ലബായ പിഎസ്ജിയാണ് നെയ്മറിന്റെ പുതിയ തട്ടകം. ക്ലബ് വിടാൻ നെയ്മറിന് ബാഴ്സിലോണ അധികൃതർ അനുമതി നൽകി. ബാഴ്സിലോണയുടെ മൈതാനമായ ന്യൂകാമ്പിൽ എത്തി നെയ്മർ സഹകളിക്കാരോട് യാത്ര പറഞ്ഞു.

ഇന്നലെ ദുബായിൽ നിന്ന് തിരിച്ചെത്തിയ നെയ്മർ ഇന്ന് പരിശീലനത്തിന് എത്തേണ്ടതായിരുന്നു. എന്നാൽ നെയ്മർ ഇന്ന് പരിശീലനത്തിന് എത്തിയില്ല. പകരം മൈതാനത്ത് എത്തി ടീം അംഗങ്ങളോട് യാത്ര പറഞ്ഞ് മടങ്ങി. ബാഴ്സിലോണയുടെ പുതിയ പരിശീലകൻ ഏനെസ്റ്റോ വാൽവെർദെയുടെ അനുമതി തേടിയാണ് നെയ്മർ എല്ലാവരോടും യാത്ര പറഞ്ഞ് പോയത്. മെസിയും, സുവാരസും, ഇനിയേസ്റ്റയുമെല്ലാം പുഞ്ചിരിയോടെയാണ് നെയ്മറിനെ യാത്രയാക്കിയത്.


താരകൈമാറ്റ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് നെയ്മർ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. 222 മില്യൺ യൂറോയാണ് നെയ്മറിന്റെ കൈമാറ്റ തുക. ബാഴ്സിലോണയിൽ മെസിയുടെ നിഴലായിപ്പോകുന്നു എല്ല വിലയിരുത്തൽ കാരണമാണ് നെയ്മർ ബാഴ്സ വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ