ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ 27-ാം ജന്മദിനമാണിന്ന്. ബ്രസീലിന്രെ ജൂനിയർ ടീമിലൂടെ കടന്ന് വന്ന് 2010ൽ സീനിയർ ടീമിന്റെ ഭാഗമായ നെയ്മർ ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ്. പാരിസ് സെയ്ന്റ് ജർമ്മന്റെ മുന്നേറ്റത്താരം കൂടിയായ നെയ്മറിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം പിഎസ്ജിയിലെ തന്റെ സഹതാരങ്ങൾക്കൊപ്പമായിരുന്നു. എന്നാൽ പിറന്നാൾ ആഘോഷത്തിൽ നെയ്മർ പങ്കെടുത്തത് ക്രച്ചസ് ഉപയോഗിച്ചും.

വലുത് കാലിന് പരുക്കേറ്റ നെയ്മർ പത്ത് ആഴ്ചയോളം നീണ്ടുനിൽക്കുന്ന വിശ്രമത്തിലാണ്. ഈ കാലയളവിൽ ക്ലബ്ബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും താരത്തിന് പന്ത് തട്ടാനാകില്ല. പിഎസ്ജി നായകൻ തിയാഗോ സിൽവ, എംബാപ്പെ, ആൽവസ്, ഗോൾകീപ്പർ അൽഫോൻസ് അരിയോള തുടങ്ങിയ താരങ്ങളെല്ലാം നെയ്മറിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി. പ്രശസ്ത ഡിജെ ബോബ് സിൻക്ലെയർ, ബ്രസീലിയൻ പാട്ടുകാരൻ വെസ്‌ലി തുടങ്ങിയവരും പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി.

കാലിന് പരുക്കാണെങ്കിലും ആഘോഷത്തിമിർപ്പിനിടയിൽ നൃത്തചുവടുകൾ വയ്ക്കാനും പാട്ട് പാടാനും നെയ്മർ മടികാണിച്ചില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ