റിയോ ഡി ജനീറോ: ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ജൂനിയറിന്റെ കാൽവിരലിനേറ്റ പരുക്ക് സാരമുളളത്. താരത്തിനെ ബ്രസീലിൽ ശസ്ത്രക്രിയക്കായി എത്തിച്ചു. അടുത്ത മൂന്ന് മാസം താരം ഫുട്ബോൾ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വീൽചെയറിലാണ് ഇപ്പോൾ താരത്തിന്റെ സഞ്ചാരം. നെയ്‌മറിന്റെ പരുക്ക് പിഎസ്‌ജിയ്ക്കും ബ്രസീലിന്റെ ലോകകപ്പ് മുന്നൊരുക്കങ്ങൾക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്.

ബ്രസീലിലെ ബെലൊ ഹൊറിസോണ്ടെ ആശുപത്രിയിൽ ശനിയാഴ്ചയാണ് ശസ്ത്രക്രിയ എന്ന് പിഎസ്‌ജിയുടെ സർജൻ റോഡ്രിഗോ ലാസ്‌മർ പറഞ്ഞു.

മാര്‍സിലെക്കെതിരെ നടന്ന മൽസരത്തിനിടെയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന് പരുക്കേറ്റത്. ഇതോടെ പിഎസ്‌ജിയുടെ നിർണ്ണായ ചാംപ്യൻസ് ലീഗ് മൽസരങ്ങൾക്ക് താരം ഉണ്ടാകില്ലെന്ന് ഉറപ്പായി. നേരത്തേ താരത്തിന്റെ പരുക്ക് അത്ര സാരമുളളതല്ലെന്നും കളിക്കാൻ സാധ്യതയുണ്ടെന്നും കോച്ച് ഉനൈ എമിറി പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ