ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. തങ്ങളുടെ മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി നെയ്മറിന്റെ ക്ലബ്ബായ പിഎസ്ജി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിറകേ പിഎസ്ജിയിൽ കോവിഡ് സ്ഥിരീകരിച്ച താരങ്ങളിലൊരാൾ നെയ്മറാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏതെല്ലാം താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് പി‌എസ്‌ജി വ്യക്തമാക്കിയിട്ടില്ല. എന്നാൽ പോസിറ്റീവ് കേസുകളിൽ നെയ്മറും ഉൾപ്പെടുന്നുവെന്ന് സ്‌പോർട്‌സ് ദിനപത്രമായ എൽ’ക്വിപ്പ് റിപ്പോർട്ട് ചെയ്തു. ഇഎസ്പിഎൻ അടക്കമുള്ള മറ്റ് സ്പോർട്സ് മാധ്യമങ്ങളും നെയ്മർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു. 14 ദിവസത്തേക്ക് താരം പാരീസിലെ വസതിയിൽ ഐസൊലേഷനിലേക്ക് മാറിയതായും റിപ്പോർട്ടിൽ പറയുന്നു.

Read More: മെസിക്ക് മുന്നേ റാക്കിട്ടിച്ച് പടിയിറങ്ങി; ബാഴ്സയിൽ ഉടച്ചുവാർക്കലുകൾക്ക് തുടക്കം

പിഎസ്ജിയിലെ അർജന്റീനിയൻ താരമായ ഏഞ്ജൽ ഡി മരിയക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റൊരു അർജന്റീനിയൻ ഫുട്ബോളർ ലിയൊണാദ്രോ പർദേസ് ആണ് ക്ലബ്ബിൽ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ താരം.

കഴിഞ്ഞ മാസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതിന് ശേഷം പിഎസ്ജി ഇതുവരെ മറ്റു മത്സരമൊന്നും കളിച്ചിട്ടില്ല. സെപ്റ്റംബർ 10 ന് ആരംഭിക്കുന്ന ഫ്രഞ്ച് ലീഗിലെ മത്സരങ്ങളാണ് ഇനി ക്ലബ്ബിനുള്ളത്.

ബയേണിനോട് തോറ്റതിന് ശേഷം നിരവധി പി‌എസ്‌ജി കളിക്കാർ കുറച്ച് ദിവസത്തെ അവധിയിലായിരുന്നു.

Read More: IPL 2020: ചെന്നൈയ്ക്ക് ആശ്വാസ വാർത്ത; സൂപ്പർ താരങ്ങൾ യുഎഇയിലെത്തി

മൂന്ന് കളിക്കാരും ഇപ്പോൾ ഉചിതമായ ഹെൽത്ത് പ്രോട്ടോക്കോളിന് വിധേയരാണെന്നും ബാക്കിയുള്ള സ്ക്വാഡും കോച്ചിംഗ് സ്റ്റാഫും “വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയരാകുമെന്നും” ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

ഫ്രഞ്ച് സോക്കർ സീസണിലെ ആദ്യ മത്സരം കഴിഞ്ഞ മാസം മാറ്റിവച്ചിരുന്നു. മാർസെയിലിൽ കോവിഡ് -19 കേസുകൾ കണ്ടെത്തിയതോടെയായിരുന്നു ഇത്. ക്ലബ്ബിന്റെ കളിക്കാർക്കും സ്റ്റാഫുകൾക്കും ഇടയിൽ മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. മോണ്ട്പെല്ലിയർ, റെന്നസ്, ലിയോൺ എന്നിവയുൾപ്പെടെ നിരവധി ഫ്രഞ്ച് ക്ലബ്ബുകളുടെ താരങ്ങൾക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

Read More: Neymar, two PSG players test positive for coronavirus: Reports

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook