ഹാമിൽട്ടൺ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മൽസരത്തിൽ പറക്കും ക്യാച്ച് സ്വന്തമാക്കി ന്യൂസിലൻഡ് താരം ട്രന്റ് ബോൾട്ട്. വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹിറ്റ്മയറിനെ പുറത്താക്കിയ ബോൾട്ടിന്റെ ക്യാച്ചാണ് ഏവരെയും അതിശയിപ്പിച്ചത്. കണക്കുകൾ അനുസരിച്ച് 0.35 സെക്കന്റിലായിരുന്നു ബോൾട്ട് മുഴുനീളെ ഡൈവിലൂടെ പന്ത് കൈപ്പടിയിൽ ഒതുക്കിയത്.

വെസ്റ്റ് ഇൻഡീസിന്രെ ആദ്യ ഇന്നിങ്സിനിടെയാണ് ബോൾട്ടിന്റെ സൂപ്പർ ക്യാച്ച് പിറന്നത്. 14-ാം ഓവറിൽ ബോൾട്ടിന്റെ പന്ത് ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹിറ്റ്മയറിന്റെ ബാറ്റിൽ തട്ടി പന്ത് നോൺ സ്ട്രൈക്കർ​ എൻഡിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ മുഴുനീളെയുള്ളൊരു ഡൈവിലൂടെ ബോൾട്ട് പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. പന്തെറിഞ്ഞ അതേ വേഗതയിൽ തന്നെ ഇടത്തോട്ട് ചാടിയാണ് ബോൾട്ട് പന്ത് കൈപ്പിടിയിൽ ഒതുക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook