scorecardresearch

ക്രിക്കറ്റ് താരങ്ങളായ ഹെയ്‌ലി ജെൻസനും നിക്കോള ഹാൻകോക്കും വിവാഹിതരായി

ബിഗ് ബാഷ് ലീഗിലെ ടീമായ മെൽബൺ സ്റ്റാർസ് അവരുടെ ട്വിറ്റർ പേജിൽ വിവാഹ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഹെയ്‌ലി ജെൻസനും നിക്കോള ഹാൻകോക്കിനും ആശംസകൾ നേർന്നിട്ടുണ്ട്

ബിഗ് ബാഷ് ലീഗിലെ ടീമായ മെൽബൺ സ്റ്റാർസ് അവരുടെ ട്വിറ്റർ പേജിൽ വിവാഹ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഹെയ്‌ലി ജെൻസനും നിക്കോള ഹാൻകോക്കിനും ആശംസകൾ നേർന്നിട്ടുണ്ട്

author-image
Sports Desk
New Update
ക്രിക്കറ്റ് താരങ്ങളായ ഹെയ്‌ലി ജെൻസനും നിക്കോള ഹാൻകോക്കും വിവാഹിതരായി

ന്യൂസിലൻഡ് വനിത ക്രിക്കറ്റ് താരം ഹെയ്‌ലി ജെൻസനും മെൽബൺ മുൻതാരം നിക്കോള ഹാൻകോക്കും വിവാഹിതരായി. ഓൾ റൗണ്ടർ ജെൻസൻ ബിഗ് ബാഷ് ലീഗിന്റെ ആദ്യ രണ്ടു സീസണിൽ മെൽബൺ സ്റ്റാർസിനുവേണ്ടിയും മൂന്നാം സീസണിൽ മെൽബൺ റെനിഗെഡ്സിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ടി20 ലീഗിൽ സ്റ്റാർസിന്റെ താരമാണ് ഹെൻകോക്ക്.

Advertisment

ബിഗ് ബാഷ് ലീഗിലെ ടീമായ മെൽബൺ സ്റ്റാർസ് അവരുടെ ട്വിറ്റർ പേജിൽ വിവാഹ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.

2014 ലാണ് ജെൻസൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2017/18 സീസണിൽ വിക്ടോറിയ വുമൺസ് പ്രീമിയർ ക്രിക്കറ്റ് മത്സരത്തിൽ മികച്ച കളിക്കാരിക്കുളള ഉന പെയ്‌സ്‌ലി മെഡൽ നേടി. ബിഗ് ബാഷ് ലീഗിന്റെ അടുത്തിടെ കഴിഞ്ഞ സീസണിൽ 14 മാച്ചുകളിൽനിന്നും 13 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തായിരുന്നു.

Advertisment
Womans Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: