Latest News

NZ vs SCO Live Score, T20 World Cup: സ്കോട്ലൻഡിനെ 16 റൺസിന് പരാജയപ്പെടുത്തി ന്യൂസീലൻഡ്

173 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലാൻഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് മാത്രമാണ് നേടാനായത്.

New Zealand vs Scotland,T20 World Cup, 3 november 2021, New Zealand vs Scotland Live Score,NZ vs SCO, ,New Zealand vs Scotland ICC T20 World Cup 2021,New Zealand vs Scotland T20 World Cup 2021,T20 World Cup,ICC Mens T20 World Cup 2021,New Zealand vs Scotland 2021,T20 World Cup 2021,New Zealand vs Scotland T20 World Cup Match,ICC T20 World Cup,New Zealand vs Scotland T20 WORLD CUP 2021 Live,NZ vs SCO Live Updates,T20 World Cup Live Score,NZ vs SCO Score,New Zealand vs Scotland T20 World Cup Match Today,New Zealand vs Scotland Full Scorecard,India T20 World Cup Team,India T20 World Cup Team,New Zealand vs Scotland T20, സ്കോട്ട്ലൻഡ്, ലോകകപ്പ്, IE Malayalam

NZ vs SCO Live Score, T20 World Cup: ടി20 ലോകകപ്പിൽ സ്കോട്ലന്റിനെതിരായ മത്സരത്തിൽ ന്യൂസീലൻഡിന് 16 റൺസ് ജയം. ന്യൂസീലൻഡ് ഉയർത്തി. 173 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലാൻഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് മാത്രമാണ് നേടാനായത്.

അവസാന ഓവറുകളിൽ മിച്ചൽ ലീസ്ക് മാത്രമാണ് സ്കോട്ലൻഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്.ലീസ്ക് 20 പന്തിൽ നിന്ന് പുറത്താകാതെ മൂന്ന് ഫോറും സിക്സും അടക്കം 42 റൺസ് നേടി.

ജോർജ് മുൻസേ-22, കൈൽ കോട്സെർ-17, മാത്യു ക്രോസ്-27, റിച്ചീ ബെറിങ്ടൺ-20, കാലും മക്ലെയോഡ്-12, ക്രിസ്ഗ്രീവ്സ്-പുറത്താകാതെ എട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ന്യൂസീലൻഡിന് വേണ്ടി ഇഷ് സോധിയും ട്രെൻഡ് ബോൾട്ടും രണ്ട് വിക്കറ്റെടുത്തു. ടിം സൂത്തി ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി.

ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്റെ പ്രകടനമാണ് കിവീസിനെ ഈ സ്കോറിലെത്തിച്ചത്. 56 പന്തിൽ നിന്ന് ആറ് ഫോറും ഏഴ് സിക്സറുമടക്കം 93 റൺസാണ് ഗുപ്റ്റിൽ നേടിയത്. ഓപ്പണർ ഡെറിൽ മിച്ചൽ 13 റൺസെടുത്ത് പുറത്തായി. നായകൻ കെയിൻ വില്യംസൺ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ ഡെവോൺ കോൺവേ ഒരു റണ്ണെടുകത്ത് പുറത്തായി.

ഗ്ലെൻ ഫിലിപ്സ് 33 റൺസും ജെയിംസ് നീഷാം പുറത്താകാതെ 10 റൺസും മിച്ചൽ സാന്റ്നർ പുറത്താകാതെ രണ്ട് റൺസും നേടി.

നെതർലാൻഡ്സിന് വേണ്ടി ബ്രാഡേ വീൽ, സഫ്യാൻ ഷരീഫ് എന്നിവർ രണ്ട് വിക്കറ്റെടുത്തു. മാർക്ക് വാട്ട് ഒരു വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.

അവസാന നാലിൽ ഇടം നേടാൻ ന്യൂസിലൻഡിന് അവരുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്. അതിനാൽ ബ്ലാക്ക് ക്യാപ്സിന് ഇന്നത്തെ മത്സരത്തിൽ വലിയ വിജയം നേടി നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തേണ്ടത് നിർണായകമാണ്.

ർണമെന്റ് ഓപ്പണറിൽ പാകിസ്ഥാനോട് തോൽവി ഏറ്റുവാങ്ങിയ കെയ്ൻ വില്യംസണും സൈന്യവും അടുത്ത മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിനായിരുന്നു കിവീസ് തോൽപിച്ചത്. സ്കോട്ട്ലൻഡാകട്ടെ നമീബിയക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു.

ന്യൂസിലൻഡ് സ്ക്വാഡ്: കെയ്ൻ വില്യംസൺ (കാപ്റ്റൻ), മാർട്ടിൻ ഗുപ്റ്റിൽ, ഡാരിൽ മിച്ചൽ, ഡെവൺ കോൺവേ, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ട്രെന്റ് ബോൾട്ട്, ടിം സൗത്തി, മാർക്ക് ചാപ്മാൻ, ആദം മിൽനെ, കൈൽ ജാമിസൺ, ടോഡ് ആസിൽ

സ്കോട്ട്ലൻഡ് സ്ക്വാഡ്: കെയ്ൽ കോറ്റ്സർ (കാപ്റ്റൻ), റിച്ചി ബെറിംഗ്ടൺ, ഡിലൻ ബഡ്ജ്, മാത്യു ക്രോസ്, ജോഷ് ഡേവി, അലസ്ഡയർ ഇവാൻസ്, ക്രിസ് ഗ്രീവ്സ്, മൈക്കൽ ലീസ്ക്, കലം മക്ലിയോഡ്, ജോർജ്ജ് മുൻസി, സഫ്യാൻ ഷെരീഫ്, ഹംസ താഹിർ, മാർക് വാൽഹെൽ, ബി വാലസ്, ബി വാലസ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: New zealand vs scotland live score t20 world cup

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com