scorecardresearch

ന്യൂസിലൻഡുകാർ എല്ലാവരും പറക്കുമോ? പറക്കും ക്യാച്ചുമായി റോബിൻസണും

ഗ്ലെൻ ഫിലിപ്പ്സ് പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി20യിൽ കളിച്ചിരുന്നില്ല. ഫിലിപ്പ്സ് സാധാരണ ഫീൽഡ് ചെയ്യാറുള്ള പൊസിഷനിലാണ് റോബിൻസൺ നിന്നത്. തകർപ്പൻ പറക്കും ക്യാച്ചും റോബിൻസണിൽ നിന്ന് വന്നു

ഗ്ലെൻ ഫിലിപ്പ്സ് പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി20യിൽ കളിച്ചിരുന്നില്ല. ഫിലിപ്പ്സ് സാധാരണ ഫീൽഡ് ചെയ്യാറുള്ള പൊസിഷനിലാണ് റോബിൻസൺ നിന്നത്. തകർപ്പൻ പറക്കും ക്യാച്ചും റോബിൻസണിൽ നിന്ന് വന്നു

author-image
Sports Desk
New Update
robinson catch

ഷദാബ് ഖാനെ പുറത്താക്കാൻ റോബിൻസണിന്റെ പറക്കും ക്യാച്ച് Photograph: (Screengrab)

ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സിൽ നിന്ന് വന്ന പറക്കും ക്യാച്ചുകൾ കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ മറ്റൊരു ന്യൂസിലൻഡ് താരവും വിസ്മയിപ്പിക്കുന്ന ക്യാച്ചുമായി എത്തുകയാണ്. പാക്കിസ്ഥാന് എതിരായ ട്വന്റി20യിൽ ടിം റോബിൻസനാണ് ഗ്ലെൻ ഫിലിപ്പ്സിന്റെ ക്യാച്ചിനെ ഓർമിപ്പിച്ച് പറന്ന് ക്യാച്ചെടുത്തത്. 

Advertisment

പാക്കിസ്ഥാന് എതിരായ ആദ്യ ട്വന്റി20യിൽ ഫിലിപ്പ്സ് പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ താരം ഷദാബ് ഖാനെ പുറത്താക്കാനാണ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന റോബിൻസണിൽ നിന്ന് പറക്കും ക്യാച്ച് വന്നത്. ജാമിസണിന്റെ പന്തിൽ പോയിന്റിലേക്ക് ഷദാബ് ഖാന്റെ കട്ട് ഷോട്ടാണ് വന്നത്. എന്നാൽ തന്റെ ഇടത്തേക്ക് ഫുൾ ഡൈവ് ചെയ്ത് റോബിൻസണ പന്ത് കൈക്കലാക്കി.

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി, പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ എന്നിവരെ പുറത്താക്കാനാണ് ഗ്ലെൻ ഫിലിപ്പ്സിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ചുകൾ എത്തിയത്. ഫിലിപ്പ്സിന്റെ തകർപ്പൻ ക്യാച്ചുകൾ വന്ന അതേ പൊസിഷനിൽ നിന്നാണ് ഇപ്പോൾ ഷദാബ് ഖാനെ പുറത്താക്കാൻ റോബിൻസണിന്റെ ക്യാച്ചും വരുന്നത്. 

Advertisment

ന്യൂസിലൻഡിന് എതിരായ ട്വന്റി20 പരമ്പരയിൽ പാക്കിസ്ഥാൻ തകർന്നടിഞ്ഞിരുന്നു. 91 റൺസിന് ആണ് പാക്കിസ്ഥാൻ ഓൾഔട്ടായത്. ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നീ കളിക്കാർ ഇല്ലാതെയാണ് പാക്കിസ്ഥാൻ ഇറങ്ങിയത്. പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് വിജയ ലക്ഷ്യം മറികടന്നു. 

Read More

New Zealand Cricket Team Pakistan Cricket Team Glenn Philips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: