Latest News

T20 World Cup, New Zealand vs Namibia Score:നമീബിയക്കെതിരായ മത്സരത്തിൽ ന്യൂസീലൻഡിന് 52 റൺസ് ജയം

T20 World Cup, New Zealand vs Namibia Score: ന്യൂസീലൻഡിന്റെ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് മാത്രമാണ് എടുത്തത്

new zealand vs namibia, nz vs nam, new zealand vs namibia live score, nz vs nam live score, live cricket score, live cricket score new zealand vs namibia, live cricket score today, new zealand vs namibia live score, live cricket score nz vs nam t20, new zealand vs namibia live score today, live cricket score t20 world cup 2021, live cricket score india, live cricket score match, live cricket score t20 world cup, live cricket score, t20 world cup 2021 live score, t20 world cup 2021 live cricket score, new zealand vs namibia live match, new zealand vs namibia live score match, t20 world cup 2021 score, t20 world cup 2021 score today, nz vs nam 2021 scorecard, new zealand vs namibia live match today, nz vs nam live score, nz vs nam live cricket score, nz vs nam t20 world cup 2021, nz vs nam live streaming, t20 world cup 2021 live streaming, live cricket score today t20 world cup, t20 world cup 2021, t20 world cup live score, t20 world cup live cricket score, live cricket score t20 world cup 2021 today, ന്യൂസീലൻഡ് നമീബിയ, ലോകകപ്പ്, IE Malayalam

T20 World Cup, New Zealand vs Namibia Score: ടി 20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ന്യൂസീലൻഡിന് 52 റൺസ് ജയം. ന്യൂസീലൻഡിന്റെ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് മാത്രമാണ് എടുത്തത്.

സ്റ്റീഫൻ ബാർ്-23, മൈക്കൽ വാൻ ലിംഗെൻ-25, സെയ്ൻ ഗ്രീൻ-23, ഡേവിഡ് വീസ്-16 എന്നിവരാണ് നമീബിയൻ നിരയിൽ റൺസ് രണ്ടക്കം തികച്ചത്. ഗെർഹാഡ് ഇറാസ്മസ്-മൂന്ന്, ജെജെ സ്മിത്ത്-ഒമ്പത്, നികോൾക് ലോഫ്റ്റീ ഈറ്റൺ-പൂജ്യം, ക്രെയ്ഗ് വില്യംസ്-ആറ് എന്നിങ്ങനെയാണ് മറ്റുള്ളവരുടം റൺസ്.

കിവീസിന് വേണ്ടി ടിം സൂത്തിയും ട്രെൻ്റ് ബോൾട്ടും രണ്ട് വീതം വിക്കറ്റെടുത്തു. മിച്ചൽ സാന്റ്നർ, ജെയിംസ് നീഷാം, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റെടുത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി.

അവസാന ഓവറുകളിൽ പുറത്താകാതെ കളിച്ച ഗ്ലെൻ ഫിലിപ്സിന്റെയും ജെയിംസ് നീഷാമിന്റെയും പ്രകടനം ന്യൂസീലൻഡിന് നിർണായകമായി. ഗ്ലെൻ ഫിലിപ്സ് 21 പന്തിൽ 39 റൺസും ജെയിംസ് നീഷാം 23 പന്തിൽ 35 റൺസും നേടി.

ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിൽ-18 റൺസും ഡെറിൽ മിച്ചൽ-19 റൺസും നേടി. കാപ്റ്റൻ കെയിൻ വില്യംസൺ 25 പന്തിൽ 28 റൺസ് നേടി. ഡെവോൺ കോൺവേ 18 പന്തിൽ 17 റൺസ് നേടി പുറത്തായി.

നമീബിയക്ക് വേണ്ടി ബെർണാൾഡ് ഷോൾട്ട്സ്, ഡേവിഡ് വീസ്, കാപ്റ്റൻ ജെറാഡ് ഇറാമസ് എന്നിവർ ഓരോ വിക്കറ്റ് നേടി.

മത്സരത്തിൽ ടോസ് നേടിയ നമീബിയ ഫീൽഡിങ് തിരഞ്ഞെടുത്തു. മത്സരത്തിൽ ജയിച്ചാൽ ന്യൂസീലൻഡിന് സെമിഫൈനൽ സാധ്യതയിലേക്ക് കൂടുതൽ അടുക്കാം.

ഇന്നത്തെ ജയത്തോടെ കിവീസ് രണ്ടാം ഗ്രൂപ്പിൽ പോയിന്റ് നിലയിൽ രണ്ടാമതെത്തി. നാല് മത്സരങ്ങളിൽ മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് കിവീസിന്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: New zealand vs namibia score online updates highlights t20 world cup 2021

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com