കിവികളെ കടിച്ചുകീറി കങ്കാരുപ്പട; റൺചേസിൽ ലോക റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയ

ചരിത്രമെഴുതി ഡേവിഡ് വാർണ്ണറും സംഘവും

ഓക്ക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ ട്വന്രി-20 മൽസരത്തിൽ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം. ന്യൂസിലൻഡ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം 7 പന്ത് ശേഷിക്കെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. സ്കോർ – ന്യൂസിലൻഡ് 243/6 (20), ഓസ്ട്രേലിയ 245/5(18.5).

ക്രിക്കറ്റ് ആരാധകർക്ക് ബാറ്റിങ് വെടിക്കെട്ടിന്റെ മാസ്മരികത സമ്മാനിച്ച മൽസരമായിരുന്നു ഈഡൻ പാർക്കിലേത്. മാർട്ടിൻ ഗുപ്റ്റിലിന്റെ അതിവേഗ സെഞ്ചുറിയുടെ കരുത്തിലാണ് കിവീസ് വമ്പൻ സ്കോർ പടുത്തുയർത്തിയത്. ഓപ്പണറായി ഇറങ്ങിയ ഗുപ്റ്റിൽ 54 പന്തിൽ 9 സിക്സറുകളും 4 ഫോറുകളും ഉൾപ്പടെ 105 റൺസാണ് ഗുപ്റ്റിൽ അടിച്ച് കൂട്ടിയത്.

33 പന്തിൽ 76 റൺസ് നേടിയ കോളിൻ മൺറോ ഗുപ്റ്റിലിന് മികച്ച പിന്തുണ നൽകി. ഇരുവരും പുറത്തായതിന് ശേഷം റൺസ് ഉയർത്താൻ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും 6 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എന്ന സ്കോർ സ്വന്തമാക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞു.

ന്യൂസിലൻഡ് ഉയർത്തിയ റൺമല മറികടക്കാൻ ഇറങ്ങിയ കങ്കാരുപ്പടയും വിട്ട് കൊടുത്തില്ല. ന്യൂസിലൻഡ് ബോളർമാരെ തച്ച്തകർത്ത് ഡേവിഡ് വാർണ്ണർ ടീമിന് മികച്ച തുടക്കം നൽകി. 24 പന്തിൽ 59 റൺസാണ് വാർണ്ണർ നേടിയത്. നായകൻ പുറത്തായതിന് ശേഷം ഓപ്പണർ നവാഗത താരം ആർക്കി ഷോട്ടിന്റെ തകർപ്പൻ പ്രകടനമാണ് കണ്ടത്. 44 പന്തിൽ 76 റൺസ് നേടി ഷോർട്ട് ഓസ്ട്രേലിയയെ വിജയത്തിലേക്ക് അടുപ്പിച്ചു.

പിന്നാലെ എത്തിയ ആരോൺ ഫിഞ്ച് അതിവേഗം ഓസ്ട്രേലിയക്ക് റെക്കോർഡ് വിജയം സമ്മാനിക്കുകയും ചെയ്തു. 14 പന്തിൽ 36 റൺസാണ് ഫിഞ്ച് അടിച്ചത്. ഓസ്ട്രേലിയയുടെ ടോപ് സ്കോററായ ആർക്കി ഷോർട്ടാണ് കളിയിലെ താരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: New zealand vs australia australia beat new zealand by 5 wickets chase down record breaking

Next Story
മിന്നലായി ഗുപ്റ്റിൽ; കുട്ടിക്രിക്കറ്റിലെ റൺവേട്ടയുടെ റെക്കോർഡ് കിവീസ് താരത്തിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com