ന്യൂസിലൻഡിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും തോൽവി ഏറ്റുവാങ്ങിയതോടെ സന്ദർശകർക്ക് പരമ്പര നഷ്ടമായി. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്. മെൽബണിൽ നടന്ന രണ്ടാം മത്സരത്തിൽ 247 റൺസിനാണ് ന്യൂസിലൻഡ് ഓസ്ട്രേലിലയയോട് പരാജയം സമ്മതിച്ചത്. ടീം വലിയ മാർജിനിൽ പരാജയപ്പെട്ടെങ്കിലും ഒരിക്കൽ കൂടി കാണികളുടെ മനം കവർന്നാണ് കിവീസ് നായകൻ കെയ്ൻ വില്യംസൺ മൈതാനം വിട്ടത്.
മത്സരത്തിന് ശേഷം സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരുടെ അടുത്തെത്തി അവരുടെ പിന്തുണയ്ക്ക് നന്ദി അറിയച്ചാണ് വില്യംസൺ മടങ്ങിയത്. “ടെസ്റ്റ് മത്സരത്തിലുടനീളം നിങ്ങൾ നൽകിയ പിന്തുണയും വലുതാണ്. ഫുട്ബോളിൽ മാത്രമാണ് ഇത്തരത്തിൽ ഒരു അനുഭവം അധികമായ ലഭിക്കാറുള്ളു. ഫലം എന്താണെങ്കിലും നിങ്ങളുടെ അഭിനിവേഷം ശരിക്കും പ്രചോദനമാണ്, നിങ്ങൾക്ക് നന്ദി” വില്യംസൺ പറഞ്ഞു.
#SteadyTheShip with a big “Thanks Mate!” to all the Great New Zealanders who sung their hearts out all Test in support of the @BLACKCAPS! #BoxingDayTest #AUSvNZ pic.twitter.com/tSgj5ERtad
— The ACC (@TheACCnz) December 29, 2019