മൂന്നു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ആദ്യ ജയം നേടിയിരിക്കുകയാണ് ന്യൂസിലൻഡ്. ആദ്യ ടെസ്റ്റിൽ വെറും നാലു റൺസിനായിരുന്നു ന്യൂസിലൻഡ് ജയം. അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിന്റെ അരങ്ങേറ്റ സ്പിൻ താരം അജാസ് പട്ടേൽ ആണ് പാക്കിസ്ഥാനെ തകർത്തത്.

രണ്ടാം ഇന്നിങ്സിൽ 176 റൺസിന്റെ വിജയലക്ഷ്യവുമായാണ് പാക്കിസ്ഥാൻ ഇറങ്ങിയത്. എന്നാൽ 171 റൺസ് എടുക്കുന്നതിനിടെ പാക്കിസ്ഥാന് മുഴുവൻ താരങ്ങളെയും നഷ്ടമായി. അജാസ് പട്ടേൽ അഞ്ചു വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാന്റെ നട്ടെല്ലൊടിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസിലൻഡ് 1-0 ന് മുന്നിലെത്തി. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റൺസിനു വിജയിക്കുന്ന അഞ്ചാമത്തെ മത്സരമെന്ന നേട്ടത്തിനും ന്യൂസിലൻഡ് അർഹമായി.

പാക്കിസ്ഥാനെതിരെ നേടിയ ചരിത്ര വിജയം ആടിത്തിമിർത്താണ് ന്യൂസിലൻഡ് താരങ്ങൾ ആഘോഷിച്ചത്. ഡ്രെസിങ് റൂമിൽ ഭാങ്ക്ട നൃത്തച്ചുവടുകൾ വച്ചാണ് താരങ്ങൾ ആഘോഷിച്ചത്. ന്യൂസിലൻഡിനായി പട്ടേൽ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഫാസ്റ്റ് ബോളറായ നെയിൽ വാഗ്‌നർ രണ്ടും ഇഷ് സോധി രണ്ടും വിക്കറ്റ് വീഴ്ത്തി.

ശനിയാഴ്ച ദുബായിലാണ് രണ്ടാം ടെസ്റ്റ്. ഡിസംബർ മൂന്നിന് അബുദാബിയിലാണ് അവസാന ടെസ്റ്റ് മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook