വെല്ലിങ്ടൺ: വംശീയ അധിക്ഷേപം നേരിട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്രാ ആർച്ചറോട് മാപ്പു ചോദിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് ഡേവിഡ് വൈറ്റ് ആർച്ചർ താമസിക്കുന്ന ഹോട്ടലിൽ നേരിട്ടെത്തിയാണ് മാപ്പു ചേദിച്ചത്. നേരത്തെ കിവീസ് നായകൻ കെയ്ൻ വില്യംസണും താരത്തോട് മാപ്പു ചോദിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിടയിലാണ് ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. മത്സരത്തിനിടെ കാണികളിലൊരാൾ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആർച്ചർ രംഗത്തെത്തുകയായിരുന്നു.
Also Read: തനിക്കൊരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത ടീമംഗത്തിന്റെ പേര് വെളിപ്പെടുത്തി വിരാട് കോഹ്ലി
”എന്റെ ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളില്‍ ഒരാളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത് വേദനിപ്പിക്കുന്നു. അയാള്‍ ഒഴികെയുള്ള കാണികള്‍ അതിശയപ്പെടുത്തി. എപ്പോഴത്തെയും പോലെ ബാര്‍മി ആര്‍മി മികച്ചുനിന്നു” ഇതായിരുന്നു ആർച്ചറുടെ ട്വീറ്റ്. പിന്നാലെ ഇത് സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് ബോർഡുകളുടെ ഇടയിലും വലിയ ചർച്ചയായി. വിഷയത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A bit disturbing hearing racial insults today whilst battling to help save my team , the crowd was been amazing this week except for that one guy , @TheBarmyArmy was good as usual also
— Jofra Archer (@JofraArcher) November 25, 2019
നേരിട്ടെത്തി മാപ്പ് പറഞ്ഞതിന് പിന്നാലെ ട്വിറ്ററിലൂടെയും ന്യൂസിലൻഡ് ക്രിക്കറ്റ് തങ്ങളുടെ ഭാഗം വ്യക്തമാക്കിയിരുന്നു. “ജോഫ്രാ ആർച്ചറിനെതിരെ ഉയർന്ന വംശിയാധിക്ഷേപത്തെ ഞെട്ടലോടെയും നിരാശയോടെയുമാണ് കാണുന്നത്. ക്രിക്കറ്റില്‍ ഇംഗ്ലണ്ട് എതിരാളികളായിരിക്കാം. എന്നാല്‍ അവര്‍ നമ്മുടെ സുഹൃത്തുക്കളാണെന്ന് മറന്നുപോകരുത്. വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ല.” ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ട്വീറ്റാണിത്.
Also Read: വിക്കറ്റിനായി കരഞ്ഞു നിലവിളിച്ച് ക്രിസ് ഗെയ്ൽ, വീഡിയോ
We are shocked and disappointed to hear of the verbal abuse @JofraArcher received after the Test today. @englandcricket might be our rivals but they're also our friends and racist abuse is never okay!
— BLACKCAPS (@BLACKCAPS) November 25, 2019
രാജ്യത്തെ സാംസ്കാരിക വൈവിധ്യത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവരാണ് ന്യൂസിലഡുകാരെന്നും പൊതുവേ ന്യൂസിലഡുകാരില് നിന്നും ഇത്തരം പെരുമാറ്റം ആരും പ്രതീക്ഷിക്കുന്നില്ലെന്നും കെയ്ൻ വില്യംസൺ പ്രതികരിച്ചു. ക്രിക്കറ്റില്‍ സ്ലഡ്ജിങ്ങും ഞങ്ങളുടെ രീതിയല്ല. കിവീസ് എന്തുമൂല്യങ്ങള്ക്ക് വേണ്ടിയാണോ നിലകൊള്ളുന്നതിന് അതിന് വിരുദ്ധമായ പെരുമാറ്റമാണ് ആ കാണിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും വില്യംസണ് പറഞ്ഞു.