ബംഗ്ലാദേശുമായുളള രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ ന്യൂസിലൻഡ് നായകന് കെയ്ന്‍ വില്യംസണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിക്കിടെ പരുക്കേറ്റ അദ്ദേഹത്തെ സ്കാനിങ്ങിനായി ആശുപത്രിയിലേക്ക് കൊണ്ടു പോയി. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സിനിടെ പന്ത് പിടിക്കാന്‍ അദ്ദേഹം ഡൈവ് ചെയ്തിരുന്നു. ഇതിനിടെ ഇടത് തോളില്‍ പരുക്കേല്‍ക്കുകയായിരുന്നു.
പരുക്കേറ്റതിന് ശേഷവും കൈന് മൈതാനത്ത് തുടര്‍ന്നു. കൂടാതെ ബാറ്റ് ചെയ്യാനായും അദ്ദേഹം ക്രീസിലെത്തി. കളിക്കിടെ രണ്ട് തവണ അദ്ദേഹത്തിന് പ്രഥമിക വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. പരുക്ക് പറ്റിയെങ്കിലും 74 റണ്‍സാണ് അദ്ദേഹം കിവീസിനായി നേടിയത്. ടെസ്റ്റില്‍ 30-ാമത്തെ അർധ സെഞ്ചുറിയാണ് അദ്ദേഹം ഇതോടെ നേടിയത്. ബാറ്റിങ്ങിന് ശേഷം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
മത്സരത്തില്‍ റോസ് ടെയ്ലറാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. അദ്ദേഹത്തിന്റെ ക്യാച്ച് ആദ്യം ബംഗ്ലാദേശ് കളയുകയും ചെയ്തത് തിരിച്ചടിയായി. 20 റണ്‍സ് എടുത്ത് നില്‍ക്കെ രണ്ട് തവണയാണ് അദ്ദേഹത്തെ ഔട്ടാക്കാനുളള അവസരം ബംഗ്ലാദേശ് കളഞ്ഞു കുളിച്ചത്. തുടര്‍ന്ന് 185 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.