ന്യൂഡൽഹി: കേരളത്തിന്റെ രണ്ടാം ഐഎസ്എല്‍ ടീമെന്ന മോഹത്തിന് മലങ്ങേല്‍പിച്ച് തിരുവനന്തപുരത്തെ ടൂര്‍ണമെന്റില്‍ പരിഗണിച്ചില്ല. ബംഗളൂരു എഫ്.സി, ജംഷഡ്പൂർ ടാറ്റ അക്കാദമി തുടങ്ങിയ രണ്ട് പുതിയ ടീമുകളെയാണ് ഐഎസ്എല്ലിൽ ഉൾപ്പെടുത്തിയത്. തിരുവനന്തപുരത്തിന്റെ ഫ്രാഞ്ചൈസി ഏറ്റെടുക്കാന്‍ ആരും രംഗത്ത് വരാത്തതിനെ തുടര്‍ന്നാണ് പരിഗണിക്കാതിരുന്നതെന്നാണ് വിവരം. ടാറ്റ ഫുട്ബോള്‍ അക്കാദമിയില്‍ നിന്നായിരിക്കാം ജംഷഡ്പൂര്‍ ടീമിനെ രൂപീകരിക്കുക എന്നാണ് സൂചന.

2014 മുതല്‍ ഐ.എസ്.എല്ലിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് ഇന്ത്യയിലെ പത്ത് നഗരങ്ങളെ കേന്ദ്രീകരിച്ച്‌ ടീം തുടങ്ങാന്‍ താത്പര്യമുള്ളവരെയാണ് ലേലത്തിന് വിളിച്ചിരുന്നത്.
തിരുവനന്തപുരത്തെ കൂടാതെ അഹമ്മദാബാദ്, ബെംഗളൂരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് കേരളത്തില്‍ കിട്ടിയ സ്വീകാര്യത കണ്ട് ചില വന്‍കിട കമ്ബനികള്‍ തിരുവനന്തപുരത്തെ ടീമിനായി എത്തുമെന്ന പ്രതീക്ഷളും ഇതോടെ പൊലിഞ്ഞു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഈ വര്‍ഷത്തെ ഐ.എസ്.എല്‍.

Read More : പ്രൊഫഷണൽ ഫുട്ബോൾ താരത്തിന് സർക്കാർ ജോലി? ഒരു ഗുണപാഠകഥ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ