Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കുബ്ലെയുടെ പിൻഗാമിയെ നാളെ അറിയാം; രവിശാസ്ത്രിക്കും സെവാഗിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ

ചുരുങ്ങിയ സമയത്തിനുള്ള പുതിയ പരിശീലകനെ ബിസിസിഐ എങ്ങനെ തെരഞ്ഞെടുക്കുമെന്നത്​ സംബന്ധിച്ച്​ അനിശ്​ചിതത്വം നില നിൽക്കുന്നുണ്ട്

Ravi , Sehwag

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ നാളെ അറിയാമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പരിശീലകനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണ്. നാളെ തന്നെ​ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ്​ ബിസിസിഐയുടെ ശ്രമം. പരിശീലകനാകാൻ ഇതുവരെ 10 പേരാണ് ബിസിസിഐക്ക് അപേക്ഷ നൽകിയത് . അതിൽ ആറുപേരും ഇന്ത്യക്കാരാണെന്നാണ് സൂചന. വീരേന്ദർ സേവാഗ്, രവി ശാസ്ത്രി, ടോം മൂഡി, ലാൽചന്ദ് രജ്പുത്ത്, ലാൻസ് ക്ലൂസ്നർ, രാകേഷ് ശർമ,റിച്ചാർഡ് പൈബസ്, ദോഡ്ഡ ഗണേഷ്, ഫിൽ സിമ്മൺസ്, ഉപേന്ദ്രനാഥ് ബ്രമചാരി എന്നിവരാണ് ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

രവി ശാസ്ത്രിയോ വീരേന്ദർ സെവാഗോ പരിശീലകനാകാനാണ് സാധ്യത കൂടുതൽ. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ള പുതിയ പരിശീലകനെ ബിസിസിഐ എങ്ങനെ തെരഞ്ഞെടുക്കുമെന്നത്​ സംബന്ധിച്ച്​ അനിശ്​ചിതത്വം നില നിൽക്കുകയാണ്​. പുതിയ കോച്ചിനെ പെട്ടെന്ന് തെരഞ്ഞെടുക്കാനായി നടപടി ക്രമങ്ങളിൽ നിന്ന്​ അഭിമുഖം ഒഴിവാക്കുന്നുവെന്ന് ടൈംസ്​ ഓഫ് ഇന്ത്യ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്. സചിൻ ടെൻഡുൽക്കർ, സൗരവ്​ ഗാംഗുലി, വി.വി.എസ്​ ലക്ഷ്​മൺ എന്നിവരടങ്ങിയ സമിതിയാണ്​ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്​.

അഭിമുഖത്തിനു ക്ഷണിക്കുന്നതിനായി പത്ത് അപേക്ഷകളിൽ നിന്ന് ആറുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട് എന്നും ഇവരെ ഇന്നും നളെയുമായി അഭിമുഖത്തിന് ക്ഷണിക്കുമെന്നും മറ്റൊരു റിപ്പോർട്ടും ഉണ്ട്. ശാസ്ത്രി, സേവാഗ്, മൂഡി, സിമ്മൺസ്, പൈബസ്, രജ്പുത്ത് എന്നിവരെയാണ് അഭിമുഖത്തിനായി ക്ഷണിക്കുക എന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കൻ താരമായിരുന്ന ലാൻസ് ക്ലൂസ്നറെയും അഭിമുഖത്തിന് ക്ഷണിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മുൻ പരിശാലകൻ അനിൽ കുംബ്ലെ രാജിവെച്ചത്. അനില്‍ കുംബ്ലെ രാജിവെച്ചില്ലെങ്കിൽ വിരാട് കോഹ്‍ലി നായക സ്ഥാനം ഒഴിയുമെന്ന് ഭീഷണി മുളക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരരുതെന്നും പകരക്കാരനെ ബിസിസിഐ കണ്ടെത്തിയേ തീരുവെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു കൊഹ്‍ലി.

ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപേ തന്നെ നായകൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യം പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഇന്നാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: New indian cricket team coach is to announce soon ravi shastri and sehwag have chances

Next Story
സ്‌മൃതി മന്ദാനയ്ക്ക് കണ്ണ് കിട്ടിയോ…?
The moderation of comments is automated and not cleared manually by malayalam.indianexpress.com