മെല്‍ബണ്‍: ലോകകപ്പ് അടുത്തിരിക്കെയാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര കൈ വിട്ടെങ്കിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങിയിട്ടില്ല. ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധങ്ങളിലൊന്ന് മുന്‍ നായകന്‍ എംഎസ് ധോണി തന്നെയായിരിക്കും. അവസാന ലോകകപ്പിനാണ് ധോണി തയ്യാറെടുക്കുന്നത്. എന്നാല്‍ താരത്തിന്റെ സാന്നിധ്യം പോലും ടീമിന് പകരുന്ന ആത്മവിശ്വാസം ചെറുതല്ല.

ധോണി ഇന്ത്യയെ സംബന്ധിച്ചടത്തോളം എത്ര പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ മൈക്കിള്‍ ക്ലര്‍ക്കിന്റെ വാക്കുകള്‍. ഒരു ഇന്ത്യന്‍ ആരാധകന്റെ ട്വീറ്റിനുള്ള മറുപടിയിലായിരുന്നു ക്ലര്‍ക്കിന്റെ പ്രതികരണം.” എംഎസ് ധോണിയെ ഒരിക്കലും വിലകുറച്ച് കാണരുത്” എന്നായിരുന്നു ക്ലര്‍ക്കിന്റെ മറുപടി.

Read More: ലോകത്തെ ഏറ്റവും പ്രശസ്ത കായിക താരം; ധോണിയേയും നദാലിനേയും പിന്നിലാക്കി കോഹ്ലി

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ പരമ്പര നേടിയതിനെ കുറിച്ചായിരുന്നു ആരാധകന്റെ ട്വീറ്റ്. മിഡില്‍ ഓര്‍ഡറില്‍ യുവരാജിന്റെ പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യക്കായില്ലെന്നും ധോണിക്കൊപ്പം ചേര്‍ന്ന് ഇന്ത്യക്ക് 2011 ല്‍ ലോകകപ്പ് നേടി തന്നത് യുവിയായിരുന്നുവെന്നായിരുന്നു ആരാധകന്‍ പറഞ്ഞത്. എന്നാല്‍ ധോണിയെ ചെറുതാക്കിയെന്നായിരുന്നു ഇതിനോടുള്ള ക്ലര്‍ക്കിന്റെ പ്രതികരണം.

Read Also: ധോണിയെ വിമർശിക്കുന്നവർക്ക് കലക്കൻ മറുപടിയുമായി ഷെയ്ൻ വോൺ

”ധോണിയെ ഒരിക്കലും വില കുറിച്ച കാണരുത്. മിഡില്‍ ഓര്‍ഡറില്‍ അനുഭവ സമ്പത്തിന് വളരെയധികം പ്രാധാന്യമുണ്ട്” എന്നായിരുന്നു ക്ലര്‍ക്ക് മറുപടി നല്‍കിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2 നായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ധോണിയുടെ പകരക്കാനായി കണക്കാക്കുന്ന ഋഷഭ് പന്ത് അവസരം മുതലെടുക്കാനാകാതെ കഷ്ടപ്പെടുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook