‘കരുണരത്‌നെയുടെ കൈകൾ ചലിച്ചപ്പോഴാണ് ശ്വാസം വീണത്’, പ്രാർത്ഥനയുമായി പാറ്റ് കമ്മിൻസ്

കമ്മിൻസിന്റെ പന്ത് കൊണ്ടാണ് കരുണരത്‌നെയുടെ കഴുത്തിന് പരുക്കേറ്റത്

കളിക്കിടെ പരുക്കേറ്റ ശ്രീലങ്കൻ താരം ദിമുത്ത് കരുണരത്‌നെയെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തു. കരുണരത്‌നെയുടെ ആരോഗ്യനില തൃപ്തികരണമാണെന്നാണ് റിപ്പോർട്ടുകൾ. ഈ വിവരം ഓസ്ട്രേലിയൻ ബോളർ പാറ്റ് കമ്മിൻസിന് ഏറെ ആശ്വാസം നൽകുന്നതാണ്. കമ്മിൻസിന്റെ പന്ത് കൊണ്ടാണ് കരുണരത്‌നെയുടെ കഴുത്തിന് പരുക്കേറ്റത്.

കമ്മിന്‍സ് എറിഞ്ഞ, ഓസ്‌ട്രേലിയയുടെ 31-ാമത്തെ ഓവറിലായിരുന്നു സംഭവം. കമ്മിന്‍സിന്റ പന്ത് ബൗണ്‍സറാകുമെന്ന പ്രതീക്ഷയില്‍ കരുണരത്‌നെ തല കുനിക്കുകയായിരുന്നു. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് പന്ത് അധികം ഉയര്‍ന്നില്ല. കമ്മിന്‍സിന്റെ ഏറ് പതിച്ചത് കരുണരത്‌നെയുടെ കഴുത്തിനായിരുന്നു. ഏറ് കൊണ്ടപ്പോള്‍ തന്നെ താരം നില തെറ്റി വീണു. ഉടനെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലെത്തുകയും താരത്തെ പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്തു.

Read: കമ്മിന്‍സിന്റെ ഏറു കൊണ്ട് കരുണരത്‌നെ നിലത്ത്; താരത്തെ ആശുപത്രിയിലേക്ക് മാറ്റി

”ഒരാൾക്ക് ഇത്തരത്തിൽ പരുക്കേൽക്കുന്നത് നല്ല കാഴ്ചയല്ല. കരുണരത്‌നെ കൈകൾ ചലിപ്പിക്കുന്നതു കണ്ടപ്പോഴും മൈതാനത്തുനിന്നും കൊണ്ടുപോകുന്നതിനിടെ അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്ന് ഫിസിയോ തെറാപ്പിസ്റ്റ് പറഞ്ഞപ്പോഴുമാണ് എനിക്ക് ആശ്വാസമായത്,” മത്സരശേഷം കമ്മിൻസ് പറഞ്ഞു.

”കരുണരത്‌നെ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഇത്തരത്തിലുള്ള കാഴ്ച ആരും കാണാൻ ആഗ്രഹിക്കില്ല. പക്ഷേ ക്രിക്കറ്റിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഒന്നാണിതും. പരുക്ക് പറ്റുന്നത് സഹതാരത്തിനായാലും മറ്റൊരു ടീമിലെ താരത്തിനായും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് പ്രാർത്ഥിക്കാനാവുക”, കമ്മിൻസ് മത്സരശേഷം പറഞ്ഞു.

സമീപകാലത്ത് ശ്രീലങ്കന്‍ ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ് കരുണരത്‌നെ. ഐസിസിയുടെ 2018 ലെ ടെസ്റ്റ് ടീമിലിടം നേടിയ ഏക ലങ്കന്‍ താരമാണ് കരുണരത്‌നെ. സ്‌കോര്‍ 46 ലെത്തി നില്‍ക്കെയാണ് താരത്തിന് പരുക്കേറ്റത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Never like seeing that says pat cummins after flooring dimuth karunaratne

Next Story
ഒരോവര്‍ പോലും എറിഞ്ഞില്ല, ആറ് പേരെ പുറത്താക്കി; ചരിത്രം കുറിച്ച് ഡേവിഡ് മില്ലര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com