‘വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടെങ്കില്‍ ജീവന്‍ പോയാലും ക്രീസ് വിട്ട് പുറത്തിറങ്ങരുത്’; ഐസിസി നിര്‍ദേശം

ബാറ്റ്സ്മാന്മാർക്കുള്ള ഐസിസിയുടെ ഉപദേശത്തിന് നീഷം മറുപടി നല്‍കുകയും ചെയ്തു

മുംബൈ: വിക്കറ്റിന് പിന്നിലെ ധോണിയുടെ നീക്കങ്ങളും നിരീക്ഷണ പാടവവുമെല്ലാം പകരം വയ്ക്കാനില്ലാത്തതാണ്. കളിയെ ഇത്രത്തോളും സൂക്ഷ്മമായി നിരീക്ഷിക്കുകയും കൃത്യമായ തീരുമാനങ്ങളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മറ്റൊരു താരമില്ല. അതുകൊണ്ട് തന്നെയാണ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ചിട്ട് രണ്ട് കൊല്ലമായിട്ടും ധോണി ഇന്ത്യയുടെ ‘തല’യായി തുടരുന്നത്.

ഇന്നലെ ന്യൂസിലൻഡിനെതിരായ മത്സരത്തിലും ധോണി തന്റെ കീപ്പിങ് മികവില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായ വിക്കറ്റ് നേടി തന്നിരുന്നു. മത്സരശേഷം ഐസിസി തന്നെ ധോണിയെ പ്രശംസിച്ച് രംഗത്തെത്തി. രസകരമായൊരു ട്വീറ്റിലൂടെയായിരുന്നു ഐസിസിയുടെ പ്രശംസ. ഒപ്പം മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊരു നിർദേശവും ഐസിസി നല്‍കി.

”ധോണി കീപ്പ് ചെയ്യുമ്പോള്‍ ഒരിക്കലും ക്രീസില്‍ നിന്നും പുറത്തിറങ്ങരുത്” എന്നായിരുന്നു ധോണിയെ കുറിച്ച് ഐസിസിയുടെ ട്വീറ്റ്. പിന്നാലെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. തനിക്ക് തന്ന ഉപദേശം സ്വീകരിക്കുന്നതായും ഇനി ശ്രദ്ധിച്ചോളാം എന്നു ജിമ്മി നീഷവും ട്വീറ്റ് ചെയ്തു. നീഷമിനെയായിരുന്നു ഇന്നലെ ധോണി പുറത്താക്കിയത്.

കേദാര്‍ ജാദവ് എറിഞ്ഞ ഇന്ത്യയുടെ 37-ാമത്തെ ഓവറിലാണ് സംഭവം. പന്ത് നേരിടുന്നതില്‍ നീഷമിന് പിഴച്ചു. പന്ത് പാഡില്‍ കൊണ്ടതും ജാദവും ധോണിയും എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടെ ക്രീസ് വിട്ട് നീഷം പുറത്തേക്ക് എത്തിയിരുന്നു. പന്താകട്ടെ വിക്കറ്റിന് പിന്നിലേക്ക് ഉരുണ്ട് നീങ്ങി. നീഷം ക്രീസിന് പുറത്താണെന്ന് കണ്ടതും ധോണി അപ്പീല്‍ ചെയ്തുകൊണ്ടു തന്നെ പന്തിനടുത്തെത്തി. ധോണി പന്തെടുത്തെന്ന് കണ്ടതും നീഷം തിരിച്ച് ക്രീസിലേക്ക് ഓടിയെത്താന്‍ ശ്രമിച്ചെങ്കിലും ധോണിയുടെ വേഗതക്ക് മുന്നില്‍ പരാജയപ്പെട്ടു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Never leave your crease with ms dhoni behind the stumps says icc

Next Story
ഐസിസി റാങ്കിങ്: മുന്നിലേയ്ക്ക് കുതിച്ച് ധോണി; ആധിപത്യം ഉറപ്പിച്ച് കോഹ്‍ലിയും രോഹിത്MS Dhoni, Rohit Sharma, Virat Kohi, എം എസ് ധോണി, രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express