Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ആശുപത്രിയിൽ കിടക്ക ലഭിക്കുന്നതിന് ഇത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല: ഹനുമ വിഹാരി

വിഹാരി കൗണ്ടി മത്സരങ്ങൾക്കായി ഇംഗ്ലണ്ടിൽ ആയിരിക്കുമ്പോഴും ട്വിറ്റർ വഴി നിരവധിപേർക്കാണ് സഹായമെത്തിക്കുന്നത്

ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നതിനായി വേദന തരണം ചെയ്യുക എന്നത് ചെറിയ കടമ്പയല്ല, എന്നാൽ ഹനുമ വിഹരിക്ക് ഇന്ന് വലിയ സംതൃപ്തി നൽകുന്നത് കൂട്ടുക്കാർ വഴി കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും സംഘടിപ്പിച്ച് കോവിഡ് രോഗികൾക്ക് നല്കാൻ സാധിക്കുമ്പോഴാണ്.

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി കോവിഡ് കേസുകളും മരണങ്ങളും വർദ്ധിക്കുന്നത് ആരോഗ്യമേഖലയിൽ വല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങൾ ആളുകൾ അടിയന്തര സഹായങ്ങൾ അഭ്യർത്ഥിക്കുന്ന ആളുകൾക്ക് അടിയന്തര സഹായങ്ങൾ എത്തിച്ചു നൽകുന്ന ഒരു ഉപകരണമായി മാറിയിട്ടുണ്ട്.

നിരവധി ഇന്ത്യൻ താരങ്ങളാണ് ഈ സാഹചര്യത്തിൽ സഹായങ്ങളുമായി എത്തുന്നത്. ചിലർ സാമ്പത്തിക സഹായങ്ങൾ നൽകുമ്പോൾ ചിലർ ജനങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്നു.

വിഹാരി കൗണ്ടി മത്സരങ്ങൾക്കായി ഇംഗ്ലണ്ടിൽ ആയിരിക്കുമ്പോഴും ട്വിറ്റർ വഴി നിരവധിപേർക്കാണ് സഹായമെത്തിക്കുന്നത്. ഇതിനായി ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ സുഹൃത്തുക്കളെയും ഫോളോവേഴ്‌സിനെയും ഉൾപ്പെടുത്തി 100 അംഗ സംഘത്തെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ന്യൂഡൽഹിയിൽ പ്ലാസ്മ, ഓക്സിജൻ സിലിണ്ടർ, ഭക്ഷണം, രോഗികൾക്ക് കിടക്ക തുടങ്ങിയ സഹായങ്ങളുമായി വിഹരിയുടെ സുഹൃത്തുക്കൾ ഇതിനോടകം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു.

“എന്നെത്തന്നെ മഹത്വൽക്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. താഴെ കിടയിലുള്ള മനുഷ്യരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ ഇത് ചെയ്യുന്നത്, അവർക്ക് ഈ സമയത്ത് കഴിയുന്ന എല്ലാ സഹായങ്ങളും ആവശ്യമാണ്. ഇത് ഒരു തുടക്കം മാത്രമാണ്” 27-ക്കാരൻ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read Also: റയലിന് തകർപ്പൻ ജയം, അത്ലറ്റിക്കോ കടന്നുകൂടി; സ്പാനിഷ് ലീഗിൽ കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ച്

ഏപ്രിലിലാണ് വിഹാരി കൗണ്ടി കളിക്കുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോയത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയിൽ അംഗമായ വിഹാരി ഇന്ത്യൻ ടീം ജൂൺ 3ന് ഇംഗ്ലണ്ടിൽ എത്തുമ്പോൾ അവരോടൊപ്പം ചേരും.

ഓരോ കോവിഡ് രോഗികളും അവരുടെ കുടുംബവും ദിനംപ്രതി അനുഭവിക്കുന്ന യാതനകൾ കണ്ട്. ഓരോ ഇന്ത്യക്കാരനെ പോലെ താനും ഞെട്ടിയിരിക്കുകയാണെന്ന് വിഹാരി പറയുന്നു. ഒരു കിടക്ക ലഭിക്കുന്നതിനും മരുന്ന് ലഭിക്കുന്നതിനും ഓക്സിജൻ ലഭിക്കുന്നതിനുമുള്ള പ്രയാസങ്ങൾ ഞെട്ടിക്കുന്നതാണെന്ന് വിഹാരി പറയുന്നു.

“രണ്ടാം തരംഗം ഇത്ര ശക്തിയോടെ തുടരുമ്പോൾ ഒരു കിടക്ക ലഭിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാകുന്നു. ഇത് ഓർക്കാൻ കൂടി കഴിയാത്ത കാര്യമാണ്. അതുകൊണ്ടാണ് എന്റെ ഫോളോവെഴ്സിനെ വോളന്റിയർമാരാക്കി എനിക്ക് കഴിയുന്നത്ര ആളുകളെ സഹായിക്കാൻ ഞാൻ തീരുമാനിച്ചത്.” 110,000 ഫോളോവെഴ്‌സുള്ള വിഹാരി പറഞ്ഞു.

“എന്റെ ലക്ഷ്യം പ്രധാനമായും പ്ലാസ്മ, കിടക്ക, അവശ്യ മരുന്നുകൾ എന്നിവ ലഭിക്കാത്ത അല്ലെങ്കിൽ അതിന്റെ ചിലവ് വഹിക്കാൻ കഴിയാത്തവരിലേക്ക് എത്തുക എന്നതാണ്. പക്ഷേ ഇത് പോര, ഭാവിയിൽ കൂടുതൽ സേവനങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” 11 ടെസ്റ്റിൽ നിന്ന് 624 റൺസ് നേടിയ താരം പറഞ്ഞു.

ട്വിറ്ററിലൂടെയാണ് വിഹാരി പ്രവർത്തനം ആരംഭിച്ചതെങ്കിലും, വോളന്റിയേഴ്‌സ് മുഖേന വിവിധ സമൂഹമാധ്യമങ്ങളിലൂടെ അവരുടെ പ്രവർത്തനങ്ങൾ വലുതാവുകയായിരുന്നു. കൗണ്ടി മത്സരങ്ങൾ ഇല്ലാത്തപ്പോൾ വിഹാരി നേരിട്ടും പ്രവർത്തനങ്ങളിൽ പങ്കാളിയാവും. വിഹാരിയുടെ ഭാര്യയും, സഹോദരിയും ആന്ധ്രാപ്രദേശ് ടീമിലെ സഹകളിക്കാരും കൂടി ചേർന്നതാണ് വോളന്റിയേഴ്സിന്റെ സംഘം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Never imagined getting hospital bed would be so difficult hanuma vihari talks about own covid 19 help team

Next Story
റയലിന് തകർപ്പൻ ജയം, അത്ലറ്റിക്കോ കടന്നുകൂടി; സ്പാനിഷ് ലീഗിൽ കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ച്Spanish League, La Liga, Real Madrid, Atletico Madrid, FC Barcelona, Football News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com