Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ആ തീരുമാനം എന്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തി: വിരാട് കോഹ്‌ലി

ഫിറ്റ്നസിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെയും മറ്റു കായിക രംഗത്തെയും താരങ്ങളെ പ്രചോദിപ്പിക്കാൻ കോഹ്‌ലിക്ക് സാധിച്ചു

virat kohli, ie malayalam

രാജ്യാന്തര ക്രിക്കറ്റിൽ ഇതിഹാസങ്ങളുടെ പേരിനൊപ്പം തന്റെ പേരും എഴുതി ചേർക്കുകയാണ് ഓരോ മത്സരങ്ങൾ പൂർത്തിയാക്കുമ്പോഴും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 2008ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോഴുള്ള വിരാട് കോഹ്‌ലിയിൽ നിന്ന് നായകനിലേക്ക് എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ കോഹ്‌ലിയിൽ വ്യക്തമാണ്.

ഫിറ്റ്നസിലും വളരെ ശ്രദ്ധാലുവാണ് കോഹ്‌ലി. ഫിറ്റ്നസിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെയും മറ്റു കായിക രംഗത്തെയും താരങ്ങളെ പ്രചോദിപ്പിക്കാൻ കോഹ്‌ലിക്ക് സാധിച്ചു. കഴിഞ്ഞ വർഷം കോഹ്‌ലി വെജിറ്റേറിയനായി. ആ തീരുമാനം തന്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തിയെന്നാണ് കോഹ്‌ലി പറയുന്നത്.

Also Read: ടെസ്റ്റ് ക്രിക്കറ്റിനെ ജീവനോടെ നിര്‍ത്തണം; എന്തു ചെയ്യണമെന്ന് വിരാട് കോഹ്‌ലി

“നെറ്റ്ഫ്ലിക്സിൽ ഗെയിം ചേയ്ഞ്ചർ കണ്ടു. ഒരു വെജിറ്റേറിയൻ എന്ന നിലയിൽ ഡയറ്റിനെക്കുറിച്ച് ഞാൻ കരുതിയിരുന്നതെല്ലാം കെട്ടുകഥയാണെന്ന് തിരിച്ചറിഞ്ഞു. വെജിറ്റേറിയനായത് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്” നെറ്റ്ഫ്ലിക്സിൽ വെജിറ്റേറിയൻ കായികതാരങ്ങളുടെ ജീവിതം പറയുന്ന ഗെയിം ചേയ്ഞ്ചറെന്ന ഡോക്യുമെന്ററി കണ്ട ശേഷം കോഹ്‌ലി ട്വിറ്ററിൽ കുറിച്ചു.

കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ കോഹ്‌ലി ഏറ്റവും കൂടുതൽ​ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായും മാറി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Never felt better in my life says virat kohli on turning vegetarian

Next Story
ബിസിസിഐയുടെ തലപ്പത്ത് ഇനി ‘ദാദ’; അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റുsourav ganguly, bcci president, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express