scorecardresearch

Latest News
വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

കോഹ്‌ലിക്കും സ്മിത്തിനും സാധിക്കാത്തത്; ചരിത്ര സെഞ്ചുറിയുമായി നേപ്പാള്‍ നായകന്‍

ഏഴ് ഫോറും ഒമ്പത് സിക്‌സുമടങ്ങുന്നതായിരുന്നു പരസിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

നേപ്പാള്‍ ക്രിക്കറ്റിനെ മുന്നില്‍ നിന്നും നയിക്കുന്ന നായകനാണ് പരസ് ഖഡ്ക. നേപ്പാളിന്റെ മിക്ക ബാറ്റിങ് റെക്കോര്‍ഡുകളും പരസിന്റെ പേരിലാണ്. ഇത്തവണ പരസിന്റെ റെക്കോര്‍ഡ് നേപ്പാളിന്റെ റെക്കോര്‍ഡ് ബുക്കില്‍ ഒതുങ്ങുന്നതായിരുന്നില്ല, ലോക റെക്കോര്‍ഡാണ് പരസ് സ്വന്തം പേരിലാക്കിയത്. സിംഗപ്പൂരിനെതിരായ ടി20 മത്സരത്തിലായിരുന്നു റെക്കോര്‍ഡ്.

ടി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ നേപ്പാള്‍ താരം എന്ന റെക്കോര്‍ഡിനൊപ്പം ചെയ്‌സിങ്ങിനിടെ സെഞ്ചുറി നേടുന്ന നായകന്‍ എന്ന ലോക റെക്കോര്‍ഡുമാണ് പരസ് സ്വന്തമാക്കിയത്. 49 പന്തുകളില്‍ നിന്നുമാണ് താരം സെഞ്ചുറി നേടിയത്. ഇതോടെ ടി20യില്‍ അതിവേഗം സെഞ്ചുറി നേടുന്ന നാലാമത്തെ ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും പരസ് സ്വന്തം പേരിലാക്കി. 52 പന്തുകളില്‍ നിന്നും 106 റണ്‍സാണ് പരസ് നേടിയത്. നായകന്റെ പ്രകടന മികവില്‍ നാല് ഓവറും ഒമ്പതു വിക്കറ്റും ബാക്കിയാക്കി നേപ്പാള്‍ 152 എന്ന ലക്ഷ്യം മറി കടന്നു.

Read More: 11 ഓവറില്‍ വേണ്ടത് അഞ്ച് റണ്‍സ്; കണ്ണുചിമ്മി തുറക്കും മുമ്പ് ജയം കൈവിട്ട് ഓസീസ് ടീം

ഏഴ് ഫോറും ഒമ്പത് സിക്‌സുമടങ്ങുന്നതായിരുന്നു പരസിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ചെയ്‌സിങ്ങില്‍ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ ഇതുവരെ നെതര്‍ലാന്‍ഡ് താരം പീറ്റര്‍ സീലാറിന്റെ പേരിലായിരുന്നു. സ്‌കോട്‌ലന്‍ഡിനെതിരെ 12 ദിവസം മുമ്പ് നേടിയ 96 റണ്‍സായിരുന്നു റെക്കോര്‍ഡ്. സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരെ 2015 ല്‍ നേടിയ 90, വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 88 എന്നിവയുമാണ് പട്ടികയിലുള്ളത്. പട്ടികയില്‍ എട്ടാമതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

രണ്ടാം വിക്കറ്റില്‍ ആരിഫ് ഷെയ്ഖുമൊത്ത് 145 റണ്‍സാണ് പരസ് കൂട്ടിച്ചേര്‍ത്തത്. ഷെയ്ഖ് 38 പന്തുകളില്‍ നിന്നും 39 റണ്‍സാണ് നേടിയത്. നേരത്തെ സിംഗപ്പൂരിനായി നായകന്‍ ടിം ഡേവിഡ് 44 പന്തുകളില്‍ നിന്നും 64 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് സിംഗപ്പൂര്‍ 151 റണ്‍സ് നേടിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Nepal captain paras khadka creates world record beats virat kohli steve smith