/indian-express-malayalam/media/member_avatars/bho0ssMjo4jig95G0JWU.jpg )
/indian-express-malayalam/media/media_files/uploads/2023/09/7-1.jpg)
ടി20യിൽ യുവരാജിന്റെ ലോക റെക്കോഡ് തകർത്ത് യുവതാരം
2007ൽ ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് മത്സരം ആരും മറക്കാനിടയില്ല. സ്റ്റ്യുവർട്ട് ബ്രോഡ് യുവരാജ് സിങ്ങിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞ ആ മത്സരത്തിൽ 12 പന്തിൽ നിന്നാണ് യുവി 50 കടന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 16 വർഷം പഴക്കമുള്ള ടി20 ലോക റെക്കോഡ് ഇനി പഴങ്കഥയാണ്. യുവരാജ് സിങ്ങിന്റെ പേരിലുള്ള അതിവേഗ അർദ്ധ സെഞ്ചുറിയുടെ ലോക റെക്കോഡ് 23കാരനായ ഒരു നേപ്പാൾ താരമാണ് ഇന്ന് തകർത്തത്.
ഏഷ്യൻ ഗെയിംസിൽ മംഗോളിയക്കെതിരായ ടി20 മത്സരത്തിൽ വെറും 9 പന്തിൽ നിന്നാണ് ദീപേന്ദ്ര സിങ് ഐറീ അർദ്ധസെഞ്ചുറി നേടിയത്. വെറും 10 പന്തുകൾ മാത്രം നേരിട്ട താരം 8 സിക്സറുകൾ സഹിതമാണ് ലോക റെക്കോഡ് സ്വന്തം പേരിൽ തിരുത്തിയെഴുതിയത്. പുറത്താകാതെ നിന്ന ദീപേന്ദ്ര സിങ്ങിന്റെ സ്ട്രൈക്ക് റേറ്റ് 520 ആയിരുന്നു. മത്സരത്തിൽ നേപ്പാൾ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് അടിച്ചുകൂട്ടിയത്. ടി20 ക്രിക്കറ്റിൽ 300 റൺസ് വാരുന്ന ആദ്യ ടീമായും നേപ്പാൾ ഇന്ന് മാറി.
പന്ത് പന്തിൽ നിന്ന് 52 റൺസുമായി താരം പുറത്താകാതെ നിന്നു. അതേസമയം, നേപ്പാളിനായി കുശാൽ മല്ല വെടിക്കെട്ട് സെഞ്ചുറി നേടി. വെറും 34 പന്തിൽ 100 കടന്ന കുശാൽ 50 പന്തിൽ നിന്ന് 137 റൺസുമായി പുറത്താകാതെ നിന്നു. 12 സിക്സും 8 ഫോറും താരം നേടി. നേപ്പാൾ നിരയിൽ 27 പന്തിൽ നിന്ന് 61 റൺസ് നേടിയ നായകൻ രോഹിത് പൌഡേലും മികച്ച വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്.
2018 മുതൽ നേപ്പാൾ ദേശീയ ടീമിൽ അംഗമാണ് ദീപേന്ദ്ര.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.